Film News

വിവാദം നീങ്ങി,ഷെയിനിന്റെ ഉല്ലാസം ഫസ്റ്റ് ലുക്കുമായി മോഹന്‍ലാല്‍

THE CUE

ഷെയിന്‍ നിഗം നായകനായ ഉല്ലാസം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ഉല്ലാസം ഉള്‍പ്പെടെയുള്ള സിനിമകള്‍ പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഷെയിന്‍ നിഗത്തിനെതിരെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. താരസംഘടനയായ അമ്മയ്ക്ക് നല്‍കിയ ഉറപ്പ് പ്രകാരം ഷെയിന്‍ നിഗം ഉല്ലാസം ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയായിരുന്നു. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം ജീവന്‍ ജോജോയാണ്.

ഉല്ലാസം സിനിമയുടെ പ്രതിഫലം സംബന്ധിച്ചും തര്‍ക്കമുണ്ടായിരുന്നു. 45 ലക്ഷത്തിന് പകരം 25 ലക്ഷമാണ് പ്രതിഫലമായി നല്‍കിയതെന്നും ഇതിനോട് ബന്ധപ്പെട്ട രേഖകള്‍ നിര്‍മ്മാതാക്കള്‍ കെട്ടിച്ചമച്ചെന്നും ഷെയിന്‍ നിഗം ആരോപിച്ചിരുന്നു. 40 ലക്ഷത്തിനാണ് സിനിമ കരാര്‍ ചെയ്തതെന്നും കുമ്പളങ്ങി നൈറ്റ്‌സ് ലൊക്കേഷനില്‍ വച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും ഷെയിന്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പവിത്രാ ലക്ഷ്മിയാണ് ഉല്ലാസത്തില്‍ നായിക. പ്രവീണ്‍ ബാലകൃഷ്ണനാണ് തിരക്കഥ. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം. സ്വരൂപ് ഫിലിപ്പ് ക്യാമറയും ജോണ്‍ കുട്ടി എഡിറ്റിംഗും.

അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ് എന്നിവരും ഉല്ലാസത്തില്‍ കഥാപാത്രങ്ങളാണ്. രഞ്ജിത് ശങ്കറിന്റെയും ജീത്തു ജോസഫിന്റെയും സംവിധാന സഹായിയായിരുന്നു ഉല്ലാസം സംവിധായകന്‍ ജീവന്‍ ജോജോ.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT