Film News

വിക്രം നായകനാകുന്ന തമിഴ് സിനിമയില്‍ ഷെയിന്‍ നിഗം, ഇമൈക്ക നൊടികളൊരുക്കിയ അജയ് ജ്ഞാനമുത്തു സംവിധാനം

THE CUE

വിക്രം നായകനാകുന്ന തമിഴ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് ഷെയിന്‍ നിഗം. ഇമൈക്ക നൊടികള്‍, ഡിമോന്റെ കോളനി എന്നീ വിജയചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് സംവിധാനം. വിക്രത്തിന്റെ അമ്പത്തിയെട്ടാമത് ചിത്രമാണ് ഒരുങ്ങുന്നത്. ദ ക്യു അഭിമുഖത്തിലാണ് ഷെയിന്‍ നിഗം ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. വെയില്‍ ചിത്രീകരണം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിശ്ചയിച്ച ചാര്‍ട്ടില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് നിര്‍ബന്ധം പിടിച്ചത് വിക്രം നായകനായ സിനിമയ്ക്ക് ഡേറ്റ് കൊടുത്തതിനാലാണെന്ന് സംവിധായകനെ അറിയിച്ചതായും ഷെയിന്‍ നിഗം.

ചിത്രീകരണം പൂര്‍ത്തിയാകുന്നതിന് മുമ്പ് മുടിയും താടിയും വെട്ടിയതിനാല്‍ വെയില്‍ ചിത്രീകരണം പൂര്‍ത്തിയായിരുന്നില്ല. ചിത്രീകരണം പുരോഗമിക്കുന്ന ഈ പ്രൊജക്ടിന്റെ റഷ്യയിലെ ഷെഡ്യൂളിലാണ് ഷെയിന്‍ ജോയിന്‍ ചെയ്യുക എന്നും പറയുന്നു. തമിഴ്, തെലുഗ്, ഹിന്ദി പതിപ്പുകളിലാണ് ഈ സിനിമ. 2020 ഏപ്രിലില്‍ ആണ് റിലീസ്. ഏ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും വയകോം 18 മോഷന്‍ പിക്‌ചേഴ്‌സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഷെയിന്‍ നിഗത്തിനെ വിലക്കിയതല്ലെന്നും മൂന്ന് സിനിമകള്‍ പ്രതിസന്ധിയില്‍ ആയതിനാല്‍ നിര്‍മ്മാതാക്കള്‍ നിസഹകരിക്കുന്നതാണെന്നും ഇന്നലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ തിരുത്തിയിരുന്നു. ഷെയിനിന് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ ചര്‍ച്ചയ്ക്കായി അമ്മ, ഫെഫ്ക എന്നീ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഷെയിന്‍ നിഗം അമ്മയ്ക്ക് കത്ത് നല്‍കിയ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് ഇടപെടുമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാലും അറിയിച്ചിട്ടുണ്ട്.

‘ഷൂട്ടിങിന് വിളിച്ച് ഇവന്മാര് സമയം തീർത്താൽ വിടത്തുമില്ല’; ഫുൾ ഫൺ വൈബിൽ നിവിൻ, 'സർവ്വം മായ' മേക്കിങ് വീഡിയോ

ചെയ്ത പാപം തുറന്നു പറഞ്ഞാൽ ? ത്രില്ലർ ട്രാക്കിൽ ദി റൈഡ് ട്രെയ്‌ലർ

കളരി അറിയാം, ആരെയും പ്രതിരോധിക്കും | E.P Jayarajan Interview

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

SCROLL FOR NEXT