പലസ്തീൻ വിഷയത്തിലെ പ്രതികരണത്തിന് പിന്നാലെ പലരും തന്റെ മതം ചൂണ്ടിക്കാട്ടി വിമർശിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നിയെന്ന് ഷെയ്ൻ നിഗം. കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടപ്പോഴാണ് താൻ പ്രതികരിച്ചത്. എന്നാൽ അവിടെയും തന്റെ മതമാണ് പലരും നോക്കിയത്. അത് ഏറെ വേദനയുണ്ടണ്ടാക്കി എന്ന് ഷെയ്ൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'പലസ്‌തീൻ വിഷയം വളരെ വലിയൊരു പ്രശ്നമായി മാറി, ഇന്നും അത് കഴിഞ്ഞിട്ടില്ല. ഈ മതത്തിന്റെ ഒരു സംഭവം നടന്നപ്പോൾ എന്താ ഷെയ്ൻ പ്രതികരിക്കാത്തത്?, മറ്റൊരിടത്ത് ഇങ്ങനെയൊരു സംഭവം നടന്നപ്പോൾ എന്ത്കൊണ്ട് പ്രതികരിച്ചില്ല, എന്നൊക്കെയാണ് പലരും പ്രതികരിക്കുന്നത്. ഞാൻ പത്രം വായിക്കുന്നരാളല്ല. കാരണം ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ നെഞ്ചുവേദനയെടുക്കും. കുഞ്ഞുങ്ങളെ കൊല്ലുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ ഞാൻ പ്രതികരിച്ചത്. അവിടെയും എന്റെ മതമാണ് ആളുകൾ നോക്കുന്നത്. അത് കാണുമ്പോൾ വേദന തോന്നും,' ഷെയ്ൻ നിഗം പറഞ്ഞു.
അതേസമയം ബള്‍ട്ടിയാണ് ഷെയ്ന്‍ നിഗത്തിന്റെ പുതിയ സിനിമ. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിക്കുന്നത്. സെല്‍വരാഘവന്‍, ശാന്തനു ഭാഗ്യരാജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.