Film News

'തമിഴ് സിനിമ അരങ്ങേറ്റത്തിന് ഷെയ്ൻ നി​ഗം' ; മദ്രാസ്‌ക്കാരൻ പ്രൊമോ വീഡിയോ പുറത്ത്

നടൻ ഷെയിൻ നിഗം നായകനാകുന്ന ആദ്യ തമിഴ് സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മദ്രാസ്ക്കാരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് വാലി മോഹൻ ദാസ് ആണ്. ചിത്രത്തിന്റെ ടൈറ്റിലിനോടൊപ്പം പ്രൊമോ വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടു. നടൻ ദുൽഖർ സൽമാനാണ് ചിത്രത്തിന്റെ പ്രൊമോ വീഡിയോ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പുറത്തുവിട്ടത്. മദ്രാസ്ക്കാരൻ, എന്റെ ആദ്യ തമിഴ് സിനിമ. ഈ അവസരം ലഭിച്ചതിൽ ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്. നിങ്ങളുടെ പ്രാർത്ഥനകളും ആശംസകളും പ്രതീക്ഷിക്കുന്നു എന്നാണ് ചിത്രത്തെക്കുറിച്ചുള്ള വിവരം പങ്കുവച്ച് ഷെയ്ന്‍ നിഗം ഫേസ്ബുക്കിൽ കുറിച്ചത്.

ഷെയിൻ നിഗത്തോടൊപ്പം കലൈയരസൻ, നിഹാരിക കൊണിഡേല എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കളാണ്. രംഗോലി എന്ന ചിത്രത്തിന് ശേഷം വാലി മോഹൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദ്രാസ്‌ക്കാരൻ. എസ് ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി ജഗദീഷ് നിർമ്മിക്കുന്ന ആദ്യചിത്രമാണ് മദ്രാസ്‌ക്കാരൻ. സുന്ദരമൂർത്തി സംഗീതം നൽകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രസന്ന എസ് കുമാർ നിർവ്വഹിക്കുന്നു.

രണ്ട് വ്യക്തികൾ തമ്മിലുള്ള ചെറിയ ഈഗോ സംഘർഷത്തിന്റെ അനന്തരഫലങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ വികസിക്കുന്നതെന്ന് സംവിധായകൻ വാലി. ഒരു നിസ്സാര സംഭവം ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെ പൂർണ്ണമായും മാറ്റിമറിക്കുന്നു എന്നതാണ് സിനിമയുടെ കാതലെന്നും വാലി കൂട്ടിച്ചേർത്തു. മദ്രാസ്‌ക്കാരന്റെ ഷൂട്ടിംഗ് ഫെബ്രുവരിയിൽ ആരംഭിക്കും. 2024 പകുതിയോടെ ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിലെ മറ്റു അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഉടൻ പ്രഖ്യാപിക്കും.

വിജയ് സര്‍ക്കാരിന്റെ തായ്മാമന്‍ തങ്കമോതിരം പദ്ധതിയില്‍ 755 കോടിയുടെ കരാര്‍ ജോയ് ആലുക്കാസിന്

തമിഴ്‌നാടിന്റെ 'തായ് മാമന്‍ തങ്ക മോതിരം' പദ്ധതി; സ്വര്‍ണ്ണ മോതിരങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ കല്യാണ്‍ ജൂവലേഴ്‌സിന്

റോക്കിങ് സ്റ്റാര്‍ യഷിനൊപ്പം ഗീതു മോഹന്‍ദാസ്; 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍അപ്‌സ്' തിരുവോണത്തിന് തിയറ്ററുകളില്‍

സ്ട്രൈക്കറില്ലാത്ത ബാഴ്‌സ; എതിരാളികൾക്ക് പിടികൊടുക്കാത്ത തന്ത്രം

'ഞാനില്ല, ഞാനില്ലിനി നിന്‍.... ലോ ആന്റ് ഓര്‍ഡറിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT