കാർബണ്‍ ആദ്യം ഷൂട്ട് ചെയ്ത് തുടങ്ങിയത് സിനിമയില്‍ കാണുന്ന സിബിയുടെ സീക്വന്‍സ് ഷൂട്ട് ചെയ്തുകൊണ്ടല്ല: ഫഹദ് ഫാസില്‍

കാർബണ്‍ ആദ്യം ഷൂട്ട് ചെയ്ത് തുടങ്ങിയത് സിനിമയില്‍ കാണുന്ന സിബിയുടെ സീക്വന്‍സ് ഷൂട്ട് ചെയ്തുകൊണ്ടല്ല: ഫഹദ് ഫാസില്‍
Published on

ഛായാ​ഗ്രാഹകൻ വേണു സംവിധാനം ചെയ്ത കാർബൺ എന്ന ചിത്രം ആരംഭിച്ചത് സ്ക്രീനിൽ കാണുന്ന സിബി എന്ന കഥാപാത്രത്തിന്റെ മറ്റ് പല സീക്വൻസുകൾ ഷൂട്ട് ചെയ്തുകൊണ്ടാണ് എന്ന് ഫഹദ് ഫാസിൽ. താൻ തന്റെ മീറ്റർ തീരുമാനിക്കുന്നത് കൂടെ അഭിനയിക്കുന്നവരെയും സംവിധായകന്റെ വിഷനെയും പരി​ഗണിച്ചുകൊണ്ടാണ് എന്ന് ഫഹദ് ഫാസിൽ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഫഹദ് ഫാസിലിന്റെ വാക്കുകൾ

കാർബണിൽ നമ്മൾ ആദ്യം ഷൂട്ട് ചെയ്ത് തുടങ്ങിയത് നിങ്ങൾ കാണുന്ന സിബിയുടെ പോർഷൻസ് അല്ല. അതല്ലാത്ത ഒരു പോർഷനുണ്ടായിരുന്നു പടത്തിൽ. ഒരു സിനിമ തുടങ്ങി കഥാപാത്രത്തിലേക്ക് എത്താൻ എനിക്ക് കുറഞ്ഞത് അഞ്ചോ പത്തോ ദിവസം എടുക്കും. പിന്നെ നമ്മുടെ മീറ്റർ നമ്മൾ തീരുമാനിക്കുന്നത് കൂടെയുള്ള അഭിനേതാക്കളെയും പരി​ഗണിച്ചുകൊണ്ടാണ്. മാത്രമല്ല, സംവിധായകൻ എങ്ങനെയാണ് അതിനെ കൺസീവ് ചെയ്യാൻ ശ്രമിക്കുന്നത് എന്നും ശ്രദ്ധിക്കാറുണ്ട്. എന്നിട്ട് മാത്രമേ എന്റെ പരിപാടി എങ്ങനെ വേണം എന്ന് തീരുമാനിക്കാറുള്ളൂ. അത് എപ്പോഴും ജഡ്ജ് ചെയ്യുന്നത് ഡയറക്ടർ തന്നെയാണ്. അതിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ സംവിധായകരോട് ചോദിക്കുകയും ചെയ്യും.

നടൻ കൂടിയായ അൽത്താഫ് സലിം സം​വിധാനം ചെയ്ത ഓടും കുതിര ചാടും കുതിര എന്ന സിനിമയുടെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയോട് പങ്കുവെക്കവെയാണ് ഫഹദ് ഫാസിൽ ഇക്കാര്യങ്ങൾ പങ്കുവെച്ചത്. കല്യാണി പ്രിയദർശനും ഫഹദ് ഫാസിലും കൂടാതെ ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്‌, ലാൽ, രൺജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംഗീതം ജെസ്റ്റിൻ വർഗ്ഗീസ്, എഡിറ്റിംഗ് അഭിനവ് സുന്ദർ നായിക്, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ അശ്വനി കലേ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ, സൗണ്ട് നിക്സൺ ജോർജ്ജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ.

Related Stories

No stories found.
logo
The Cue
www.thecue.in