Film News

'തൊട്ടപ്പന് ശേഷം റോം-കോം ത്രില്ലറുമായി ഷാനവാസ്.കെ.ബാവക്കുട്ടി' ; പ്രധാന വേഷത്തിൽ ഹക്കിം ഷായും, പ്രിയംവദാ കൃഷ്ണനും

രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ്.കെ.ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈ മാസം 17 ന് ആരംഭിക്കും. ഹക്കിം ഷാ, പ്രിയംവദാ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യ രണ്ടു സിനിമകളിൽ നിന്ന് വ്യത്യസ്തമായി കുറച്ച് കൂടി സിനിമാറ്റിക് ആയിട്ടുള്ള ഒരു റോം - കോം ത്രില്ലെർ ആണിതെന്ന് ഷാനവാസ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

രഘുനാഥ് പലേരിയുടെ ഫാൻ ബോയ് ആകുമല്ലോ നമ്മൾ എല്ലാവരും. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടാണ് സിനിമയോട് ഇഷ്ട്ടമുണ്ടായതും സിനിമ ചെയ്യണമെന്ന ആഗ്രഹം ഉണ്ടായതും. കഴിഞ്ഞ സിനിമയിൽ അദ്ദേഹം വളരെ പ്രധാനപ്പെട്ട ഒരു റോൾ ചെയ്തിരുന്നു. ആ സിനിമ ചെയ്ത വഴി അദ്ദേഹവുമായി ഒരു ആത്മ ബന്ധം ഉണ്ടായി. ഒരുപാട് കഥകൾ അദ്ദേഹം എന്നോട് പറയാറുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞ എല്ലാ കഥകളും വളരെ ഇന്റെൻസ് ആയ കഥകൾ ആണ്. അദ്ദേഹത്തിന് എനിക്കൊരു തിരക്കഥ എഴുതി ഏൽപ്പിച്ചാൽ സന്തോഷമാകും എന്ന ഘട്ടത്തിൽ അദ്ദേഹം ഒരു സ്ക്രിപ്റ്റ് എഴുതി തന്നു.
ഷാനവാസ് കെ.ബാവക്കുട്ടി

എറണാകുളത്തും പരിസരത്തും ആയി ആണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുക. സിനിമ ഈ വർഷം അവസാനത്തോടെ റിലീസ് ചെയ്യും. ഷമ്മി തിലകൻ വിജയ രാഘവൻ, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, ജനാർദ്ദനൻ, ശ്രുതി രാമചന്ദ്രൻ ,ഗണപതി എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ഹിഷാം അബ്ദുൾ വഹാബ് ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം എൽദോസ് നിരപ്പേലും എഡിറ്റിംഗ് മനോജ് സി.എസ്സും നിർവഹിക്കുന്നു. ആനക്കള്ളൻ, ആനന്ദം പരമാനന്ദം എന്നീ ചിത്രങ്ങൾ നിർമ്മിച്ച സപ്തതരംഗ് ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കലാസംവിധാനം -അരുൺ കട്ടപ്പന, മേക്കപ്പ് - അമൽ ചന്ദ്രൻ, കോസ്റ്റും: ഡിസൈൻ - നിസ്സാർ റഹ്മത്ത്, നിർമ്മാണ നിർവ്വഹണം - എൽദോ സെൽവരാജ്.

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

SCROLL FOR NEXT