റത്തീന സംവിധാനം ചെയ്ത 'പാതിരാത്രി' തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നവ്യ നായരും സൗബിൻ ഷാഹിറും പൊലീസുകാരായെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രെൻഡിങ് സ്ഥാനത്ത് തുടരുകയാണ്. ട്രെയ്‌ലർ ഇറങ്ങിയമുതൽ ചിത്രത്തിന്റെ വിഷ്വൽ ക്വാളിറ്റിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച ഉയർന്നിരുന്നു.
എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷകളെ പോസിറ്റീവിൽ എത്തിച്ചു റിയലിസ്റ്റിക് ആയ പശ്ചാത്തലം വളരെ വ്യക്തതയോടെ പകർന്നെടുത്തത് ഷഹനാദ് ജലാലിന്റെ ഛായാഗ്രഹണമാണ്. ഒരു റിയലിസ്റ്റിക് ക്രൈം ത്രില്ലർ സിനിമയുടെ എല്ലാ ചേരുവകളും കൃത്യമായി ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തു പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ ഷഹനാദ് ജലാൽ വിജയിച്ചു എന്നതാണ് സിനിമ കണ്ടു ഇറങ്ങുന്ന ഓടിയൻസിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ.
2010ൽ പുറത്തിറങ്ങിയ ചിത്രസൂത്രം എന്ന സിനിമയിലൂടെ ഛായാഗ്രഹകനായി അരങ്ങേറ്റം കുറിച്ച ഷഹനാദ് ജലാൽ അതേ ചിത്രത്തിലൂടെ തന്നെ മികച്ച ഛായാഗ്രഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ‘ വീട്ടിലേക്കുള്ള വഴി ’ എന്ന സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ച എം ജെ രാധാകൃഷ്ണനുമായി പങ്കു വെച്ചു. 2011-ൽ കേരളത്തിലെ നാലാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി ക്യാമറാമാനുള്ള നവറോസ് കോൺട്രാക്ടർ അവാർഡ്, എ പെസ്റ്ററിംഗ് ജേർണി എന്ന ഡോക്യുമെന്ററിയിലൂടെ നേടി. 2017-ലെ ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡുകളിൽ ഛായാഗ്രഹണത്തിലെ നേട്ടത്തിനുള്ള നോമിനേഷനും നേടി.
ഇത്തരത്തിൽ നിരവധി അംഗീകാരങ്ങളും ശ്രദ്ധേയമായ സിനിനമകളും വഴി പ്രേക്ഷകമനസ്സിൽ ഇടം നേടിയ ഷെഹ്നാദ് ജലാൽ 1978-ൽ തിരുവനന്തപുരത്താണ് ജനിച്ചത്. ആദ്യ ഹോബി ഫോട്ടോഗ്രാഫിയായിരുന്നു. അതിലുള്ള താത്പര്യമാണു കൊമേഴ്സിൽ ഡിഗ്രിയെടുത്തതിനു ശേഷം 2002-ൽ കോൽക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ പ്രചോദനമായത്. ഭൂതകാലം (2022) , മമ്മൂട്ടിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഹൊറർ ത്രില്ലർ ചിത്രമായ ഭ്രമയുഗം എന്നിവയുടെ സ്വപ്നതുല്യമായ ബോക്സ്ഓഫിസ് വിജയത്തിന് പുറകിലും ഷെഹ്നാദ് ജലാലിന്റെ ക്യാമറ കൈയ്യൊപ്പുണ്ട്. ഉള്ളൊഴുക്ക് ആണ് മലയാളത്തിൽ ഷെഹ്നാദ് ജലാൽ അവസാനമായി ചെയ്ത സിനിമ.
ഒരേ സമയം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയും വൈകാരികമായി ആഴത്തിൽ സ്പർശിക്കുകയും ചെയ്യുന്ന ചിത്രമാണ് "പാതിരാത്രി" എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ഫാർസ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ.
സംഗീതം - ജേക്സ് ബിജോയ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, ആർട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ - ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, ആക്ഷൻ - പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് - നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ - യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ - ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ കൺസൽറ്റന്റ് ആൻഡ് സ്ട്രാറ്റെജി - ലാലാ റിലേഷൻസ്, പിആർഒ - ശബരി, വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറപ്രവത്തകർ.