Film News

ബീസ്റ്റ് - കെജിഎഫ് 2 റിലീസ്; അഞ്ചാമതും റിലീസ് മാറ്റി ഷാഹിദ് കപൂറിന്‍റെ ജേഴ്സി

ബീസ്റ്റ്, കെജിഎഫ് 2 എന്നീ ചിത്രങ്ങളുടെ റിലീസിനെ മുന്‍നിര്‍ത്തി ഷാഹിദ് കപൂറിന്‍റെ ജേഴ്സി വീണ്ടും റിലീസ് തിയതി മാറ്റി. ഏപ്രില്‍ 14നായിരുന്നു ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. അത് ഏപ്രില്‍ 22ലേക്കാണ് മാറ്റിയിരിക്കുന്നത്. ഇത് അഞ്ചാം തവണയാണ് ചിത്രത്തിന്‍റെ റിലീസ് നീട്ടുന്നത്.

ഫിലിം ക്രിട്ടിക്കായ തരണ്‍ ആദര്‍ശാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കന്നഡ ചിത്രം കെ.ജി.എഫ് 2 ഏപ്രില്‍ 14നാണ് റിലീസിനെത്തുന്നത്. തമിഴ് ചിത്രം ബീസ്റ്റ് ഏപ്രില്‍ 13ന് തിയേറ്ററിലെത്തും. ഈ ചിത്രങ്ങളുമായുള്ള ക്ലാഷ് ഒഴിവാക്കാനാണ് ജേഴ്സി റിലീസ് മാറ്റിവെച്ചത്.

2019ൽ ഗൗതം തിന്നാനുരിയുടെ സംവിധാനത്തിൽ നാനി നായകനായ ജേഴ്‌സിയുടെ റീമേക്കാണ് ചിത്രം. തന്‍റെ മൂപ്പതുകളില്‍ ഒരാൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്താൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. മൃണാൾ താക്കൂർ, പങ്കജ് കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദില്‍ രാജു, എസ് നാഗവംശി, അമന്‍ ഗില്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം അനില്‍ മെഹ്‍ത, എഡിറ്റിംഗ് നവീന്‍ നൂലി, പശ്ചാത്തല സംഗീതം അനിരുദ്ധ് രവിചന്ദര്‍, സ്പോര്‍ട്‍സ് കൊറിയോഗ്രഫര്‍ റോബ് മില്ലര്‍, ആക്ഷന്‍ ഡയറക്ടര്‍ മനോഹര്‍ വര്‍മ്മ.

അന്വേഷണവും ദുരൂഹതകളുമായി സൈജു കുറുപ്പ്; ‘ആരം’ സെപ്റ്റംബർ 25 മുതൽ തിയേറ്ററുകളിൽ

ലഹരി മാഫിയക്കെതിരെ പോരാടുന്ന ഒരു കുടുംബം; പ്രേക്ഷക പ്രതീക്ഷയിൽ ലോ ആൻഡ് ഓർഡർ

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

SCROLL FOR NEXT