Film News

പൊലീസ്-ഇൻവസ്റ്റിഗേഷൻ സ്റ്റോറി, ലാലേട്ടനൊപ്പം ചെയ്യുന്നത് കൊമേർഷ്യൽ ചിത്രം: ഷാഹി കബീർ

മോഹൻലാലിനായി ഒരുക്കുന്ന തിരക്കഥയുടെ വിശേഷങ്ങൾ പങ്കുവെച്ച് തിരക്കഥാകൃത്ത് ഷാഹി കബീർ. താരത്തോട് വൺലൈൻ പറഞ്ഞുവെന്നും അദ്ദേഹത്തിന് കഥ ഇഷ്ടമായെന്നും അതിന്റെ എഴുത്ത് തുടങ്ങാനുള്ള ആലോചനകളിലാണെന്നും ഷാഹി കബീർ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തതിൽ സംസാരിക്കുകയായിരുന്നു ഷാഹി കബീർ.

'ഞാൻ ലാൽ സാറിനോട് ഒരു ഐഡിയ പറഞ്ഞിരുന്നു. കുറച്ച് നോൺ ലീനിയർ സബ്ജക്റ്റ് ആണ്. അദ്ദേഹത്തിന് ഐഡിയ ഇഷ്ടപ്പെട്ടു. അത് ഒന്ന് എഴുതാമോ എന്ന് അദ്ദേഹം ചോദിച്ചിട്ടുണ്ട്. അത് ഒരു പൊലീസ് സ്റ്റോറി തന്നെയാണ്, ഇൻവെസ്റ്റിഗേഷൻ ആണ്. ലാലേട്ടനെ വെച്ച് ചെയ്യുമ്പോൾ ഒരു കൊമേർഷ്യൽ ചിത്രമായിരിക്കണം എന്നാണ് ഞാൻ ചിന്തിക്കുന്നത്. എന്നാൽ കഥാപാത്രങ്ങൾക്ക് വ്യക്തമായ ഡെപ്ത്തും വേണം,' ഷാഹി കബീർ പറഞ്ഞു.

അതേസമയം ഷാഹി കബീറിന്റെ രചനയിൽ ഒരുങ്ങിയ പുതിയ ചിത്രം ഉന്മാദം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമായ 'ഉന്മാദം' മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കൂടിയാണ്. 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

സൂഖ് അൽ ജുബൈലിന്‍റെ ചരിത്രം പുസ്തകമാക്കുന്നു; 2027-ലെ ഷാർജ പുസ്തകമേളയിൽ പുറത്തിറക്കും

എ.ഐയെ ഭയക്കേണ്ട, ജാഗ്രത വേണം: ഷാർജ പുസ്തകമേളയിലെ സംവാദം

Gothic horror എന്നൊക്കെ വിളിക്കാൻ കഴിയുന്ന സിനിമ, ഭൗമയിലേക്ക് ആകർഷിച്ചത് അതിന്റെ കഥ: ക്രിസ്റ്റോ സേവ്യർ

മൂപ്പൻസ് മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

സൈനിക–സിവിൽ മെഡിക്കൽ പങ്കാളിത്തത്തിന് ആഗോള മാതൃക വേണം: ഡോ. ഷംഷീർ വയലിൽ

SCROLL FOR NEXT