Film News

'എനിക്കറിയാം ആ വേദന', മരിച്ച അമ്മയെ ഉണര്‍ത്താന്‍ ശ്രമിച്ച കുഞ്ഞിന് സഹായവുമായി ഷാരൂഖ് ഖാന്‍

ബീഹാറിലെ മുസഫര്‍പുര്‍ റെയില്‍വേസ്റ്റേഷനില്‍ മരിച്ച അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ വീഡിയോ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു. ഈ കുട്ടിക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. ഷാരൂഖിന്റെ നേതൃത്വത്തിലുള്ള സന്നദ്ധസേവന സംഘടന 'മീര്‍' ആണ് കുട്ടിക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നത്.

ആ കുട്ടിയുടെ വേദന തനിക്ക് മനസിലാകുമെന്നായിരുന്നു ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തത്. 'കുട്ടിയെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. ഏറ്റവും വലിയ നഷ്ടത്തില്‍ നിന്നും മോചിതനാകാനുള്ള കരുത്ത് അവനുണ്ടാകാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ സ്‌നേഹവും പിന്തുണയും നിനക്കൊപ്പമുണ്ടാകും', ഷാരൂഖ് ഖാന്‍ ട്വീറ്റില്‍ പറയുന്നു.

നിലവില്‍ മുത്തച്ഛനൊപ്പമാണ് കുട്ടിയുള്ളത്. കുട്ടിയെ കണ്ടെത്തിയ വിവരം അറിയിച്ച് മീര്‍ ഫൗണ്ടേഷനും രംഗത്തെത്തിയിരുന്നു. കുട്ടിയും സഹോദരനും മുത്തച്ഛനൊപ്പമിരിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റ്.

വളരെ ചെറുപ്പത്തില്‍ തന്നെ ഷാരൂഖ് ഖാന് തന്റെ മാതാപിതാക്കളെ നഷ്ടമായിരുന്നു. ഡേവിഡ് ലെറ്റര്‍മാനുമായുള്ള ഷോയില്‍ ഇതേകുറിച്ച് താരം സംസാരിച്ചിരുന്നു. ഒരു കാര്യത്തില്‍ മാത്രമേ തനിക്ക് തന്റെ മാതാപിതാക്കളോട് വിയോജിപ്പുള്ളുവെന്നും, അത് തനിക്കൊപ്പം അവര്‍ അധികസമയം ചെലവിട്ടില്ല എന്നുള്ളതിലാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT