Film News

ആറ്റ്‌ലി-ഷാറൂഖ് ഖാന്‍ ചിത്രം 'ജവാന്‍' സെപ്തംമ്പര്‍ ഏഴിന്; യൂട്യൂബില്‍ ട്രെന്റിങ്ങിലെത്തി മോഷന്‍ പോസ്റ്റര്‍

തെന്നിന്ത്യന്‍ പ്രേക്ഷകരും ബോളിവുഡും ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് ആറ്റ്‌ലീയുടെ സംവിധാനത്തില്‍ ഷാറൂഖ് ഖാന്‍ നായകനായി എത്തുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രം 'ജവാന്‍'. 'പഠാന്റെ' ആഗോള വിജയത്തിന് ശേഷം എത്തുന്ന ചിത്രം ബോക്ക്‌സ് ഓഫിസില്‍ വന്‍ കുതിപ്പ് ഉണ്ടാക്കുമെന്നാണ് സൂചനകള്‍. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് ചിത്രത്തിന്റെ റിലീസിങ്ങ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് 'ജവാന്റെ' അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം റെഡ് ചില്ലി എന്റര്‍ടെയ്ന്‍മെന്റിസിലൂടെ പുറത്തുവിട്ട 'ജവാന്റെ' മോഷന്‍ പിക്ചര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങാണ്.

ഏറെ നാളത്തെ പരാജയങ്ങള്‍ക്ക് ശേഷം ബോളിവുഡിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ച ചിത്രമാണ് നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തിയ ഷാറൂഖ് ഖാന്‍ ചിത്രം 'പഠാന്‍'. അതുകൊണ്ട് തന്നെ ആറ്റ്‌ലിയുടെ സംവിധാനത്തില്‍ ഷാറൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രം തെന്നിന്ത്യയ്ക്കും ബോളിവുഡിനും ഒരുപോലെ പ്രതീക്ഷ പകരുന്ന ചിത്രമാണ്. സെപ്തംമ്പര്‍ ഏഴിന് തിയേറ്ററുകളിലെത്തുന്ന ചിത്രം ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യും. ഷാരൂഖാനോടൊപ്പം വിജയ് സേതുപതി, നയന്‍ താര എന്നിവരും മുഖ്യ വേഷത്തിലെത്തുന്ന ജവാനില്‍ ബോളിവുഡില്‍ നിന്നും ടോളിവുഡില്‍നിന്നും ഉള്ള മറ്റു സൂപ്പര്‍സ്റ്റാറുകളുടെ സാന്നിധ്യവും ഉണ്ടാവുമെന്ന സൂചനകളും ഉണ്ട്.

റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ കേരള പ്രൊമോഷന്‍ ചെയുന്നത് പപ്പറ്റ് മീഡിയ ആണ്.

'പ്രായമായ ഗെറ്റപ്പിൽ പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും' ; തെക്ക് വടക്ക് സിനിമയുടെ ലുക്ക് പുറത്ത്

'ആരും കാണാ മണിമേട് കണ്ടേ വരാം' ; വിധു പ്രതാപിന്റെ ആലാപനത്തിൽ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐയിലെ ആദ്യ ഗാനം

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

SCROLL FOR NEXT