Film News

വാരാന്ത്യത്തിൽ 520 കോടി; ചരിത്രം സൃഷ്ടിച്ച് ആറ്റ്ലീ- ഷാരൂഖ് ചിത്രം ജവാൻ

ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് ഷാരൂഖ് ഖാന്റെ ജവാൻ. റിലീസ് ചെയ്ത് ഒരാഴ്ചയോടടുക്കുമ്പോൾ വാരാന്ത്യത്തിൽ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രമായി ജവാൻ. ആ​ഗോള ബോക്സ് ഓഫീസിൽ 520. 79 കോടി രൂപയാണ് ഇത് വരെ ജവാൻ നേടിയത്. നിർമാതാക്കളായ റെഡ് ചില്ലീസാണ് കളക്ഷന്റെ വിവരങ്ങൾ ഔദ്യോഗികമായി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലീ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ്.

സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 129.6 കോടി രൂപയാണ് നേടിയത്. ഹിന്ദി സിനിമ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് ഡേ കളക്ഷൻ റെക്കോർഡാണിത്. ഇൻഡസ്ട്രി ട്രാക്കർ സക്നിൽക്കിന്റെ റിപോർട്ട് പ്രകാരം 75 കോടിയാണ് ഇന്ത്യയിൽ നിന്ന് റിലീസ് ദിനം ജവാൻ നേടിയത്. ഇതിൽ 65 കോടി ഹിന്ദി വേർഷനിൽ നിന്നും 10 കോടി തമിഴ് തെലുങ്ക് ഭാഷകളിൽ നിന്നുമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസ് ദിവസം 60 കോടിയിലധികം നേടുന്ന ആദ്യ ഹിന്ദി ചിത്രം എന്ന റെക്കോർഡിനൊപ്പം ആദ്യ ദിവസം ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷനും ജവാന്റെ പേരിലായി. ഷാരൂഖിന്റെ മുൻ സിനിമയായ പത്താൻ നേടിയ 57 കോടി എന്ന റെക്കോർഡും ജവാൻ മറികടന്നിട്ടുണ്ട്.

കേരളത്തിൽ ആദ്യ ദിവസം ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രം എന്ന റെക്കോർഡും ജവാന്റെ പേരിലാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരണത്തിനെടുത്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ഹിന്ദി പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. നയൻതാര നായികയായെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി കാളി എന്ന വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജവാനിൽ ദീപിക പദുകോണും ഒരു സ്പെഷ്യൽ അപ്പിയറൻസിൽ എത്തുന്നുണ്ട്. പത്താന് ശേഷം ഷാറൂഖും ദീപികയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രിയാമണി, സാനിയ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അഭിനേതാക്കൾ. ചിത്രം ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്തു.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT