Film News

മകള്‍ക്കൊപ്പം സ്‌ക്രീനിലെത്താന്‍ ഷാരൂഖ് ; സുഹാന പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഈ വര്‍ഷം തുടങ്ങും

ഷാരൂഖ് ഖാനും മകള്‍ സുഹാന ഖാനും ഒന്നിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമ സിദ്ധാര്‍ത്ഥ് ആനന്ദും ഷാരുഖ് ഖാനും ചേര്‍ന്നാണ് നിര്‍മിക്കുക. ചിത്രത്തില്‍ എക്‌സറ്റന്‍ഡഡ് കാമിയോ ആയിട്ടായിരിക്കും ഷാരൂഖ് എത്തുക എന്നാണ് റിപ്പോര്‍ട്ട്.

കഹാനി, ബദ്‌ല എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സുജോയ് ഘോഷിന്റെ സംവിധാനത്തിലെത്തുന്ന ചിത്രം റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിന്റെയും മാര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സിന്റെയും നിര്‍മ്മാണത്തിലാണ് ഒരുങ്ങുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 'പത്താന്‍' എന്ന സിനിമക്ക് ശേഷം സിദ്ധാര്‍ഥും ഷാരൂഖും ഒരുമിക്കുന്ന ചിത്രം കൂടിയാകും ഇത്.

സോയ അക്തര്‍ സംവിധാനം ചെയ്യുന്ന 'ആര്‍ച്ചീസ്' എന്ന നെറ്റ്ഫ്‌ലിക്‌സ് സീരിസിലുടെയാണ് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ അരങ്ങേറ്റം കുറിക്കുന്നത്. ബോണി കപൂറിന്റെ മകള്‍ ഖുഷി കപൂര്‍, അമിതാബ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആറ്റ്‌ലിയുടെ സംവിധാനത്തിലെത്തുന്ന 'ജവാന്‍', 'ഡങ്കി' എന്നിവയാണ് ഷാരൂഖാന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രങ്ങള്‍.

'ആരും കാണാ മണിമേട് കണ്ടേ വരാം' ; വിധു പ്രതാപിന്റെ ആലാപനത്തിൽ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐയിലെ ആദ്യ ഗാനം

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

SCROLL FOR NEXT