Film News

ബോളിവുഡിൽ അറ്റ്ലിയുടെ മാസ് എന്റർടെയ്നർ, ഷാരൂഖും ദീപികയും ഒന്നിക്കുന്ന 'സാങ്കി'

തമിഴ് സംവിധായകൻ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ ഷാരൂഖ് ഖാനും ദീപിക പദുക്കോണും. 'സാങ്കി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂർണ്ണമായും ഒരു കൊമേഴ്ഷ്യൽ എന്റർടെയ്നർ ആയിരിക്കുമെന്ന് ബസ് റിപ്പോർട് ചെയ്തു. 'ബിഗിലി'ന് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ നായകനാകുമെന്ന് മുമ്പും വാർത്തകൾ വന്നിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

2018ൽ പുറത്തിറങ്ങിയ 'സീറോ' എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് ഇതുവരെ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഷാരൂഖും അറ്റ്‌ലിയും ഒന്നിക്കുമെന്ന വാർത്ത കേൾക്കുന്നുണ്ടെന്നും അത് എത്രയും വേഗം സാധ്യമാകാൻ താൻ കാത്തിരിക്കുകയാണെന്നും അറ്റ്‌ലിയുടെ സുഹൃത്തും സംവിധായകനുമായ ഹാരിഷ് ശങ്കർ പറഞ്ഞിരുന്നു. ബിഗിലിന്റെ പ്രചാരണച്ചടങ്ങിൽ വെച്ച് ഹാരിഷിന്റെ വാക്കുകളിലൂടെയാണ് ആദ്യമായി ഇരുവരും ഒന്നിക്കുന്നു എന്ന വാർത്തകൾ പ്രചരിക്കുന്നത്. ഒരു ചിരി മാത്രമായിരുന്നു അന്ന് അറ്റ്ലിയുടെ മറുപടി.

ബോളിവുഡിനൊപ്പം തന്നെ തെലുങ്കിലേക്കുള്ള അറ്റിലിയുടെ അരങ്ങേറ്റവും പ്രവചിക്കപ്പെടുന്നുണ്ട്. 'ബിഗിലി'ന്റെ തെലുങ്ക് പതിപ്പായ 'വിസിലി'ന്റെ പ്രചാരണപരിപാടിക്കിടെ തെലുങ്ക് ചിത്രം സംവിധാനം ചെയ്യാനായി താൻ കാത്തിരിക്കുകയാണെന്നും അത് എത്രയും പെട്ടെന്നുണ്ടാകുമെന്നും അറ്റ്‌ലി വ്യക്തമാക്കിയിരുന്നു.

2007ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം 'ഓം ശാന്തി ഓമി'ലൂടെ ആയിരുന്നു ബോളിവുഡിലേയ്ക്കുളള ദീപികയുടെ അരങ്ങേറ്റം. പിന്നീട് 2013 ൽ പുറത്തിറങ്ങിയ 'ചെന്നൈ എക്സ്പ്രസ്', 2014 ലെ 'ഹാപ്പി ന്യൂയർ' എന്നീ ചിത്രങ്ങളിലും ഷാരൂഖ് ദീപിക ജോഡി ശ്രദ്ധ നേടി. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടി ആയിരിക്കും 'സാങ്കി'.

പറയുന്നത് നര്‍മ്മത്തില്‍ പൊതിഞ്ഞുകൊണ്ടാണെങ്കിലും വിഷയം കാമ്പുള്ളതായിരിക്കും: സത്യന്‍ അന്തിക്കാട്

രാഷ്ട്രീയ വിവാദം പുകയുന്ന ആഗോള അയ്യപ്പ സംഗമം; സംഗമത്തില്‍ ആര്‍ക്കാണ് നേട്ടം?

കൊത്തയ്ക്കും കുറുപ്പിനും ചെലവായ തുക ലോകയ്ക്കും ചെലവായി: ദുൽഖർ സൽമാൻ

"അച്ഛനല്ലാതെ നമ്മളെ വേറെ ആര് സപ്പോര്‍ട്ട് ചെയ്യാന്‍!" ഹരിശ്രീ അശോകനെക്കുറിച്ച് അര്‍ജുന്‍

Lokah is the topdog of Onam releases, കഴിഞ്ഞ വാരം നേടിയതിന്റെ ഇരട്ടി കളക്ഷൻ ഈ വാരം നേടും: സുരേഷ് ഷേണോയ് അഭിമുഖം

SCROLL FOR NEXT