Film News

ഏകാ ഏകാ നീ ഏകയായ്; ആസാദിയിലെ രണ്ടാം ലിറിക്കൽ സോങ്ങ് പുറത്ത്

ശ്രീനാഥ് ഭാസി, ലാൽ, വാണി വിശ്വനാഥ്, രവീണ രവി തുടങ്ങിയവർ അഭിനയിക്കുന്ന ആസാദിയിലെ ഏകാ, ഏകാ, നീ ഏകയായ് എന്നു തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കി. കാർത്തിക്കാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. നായികയായ ​ഗം​ഗയുടെ തടവറയിലെ ഒറ്റപ്പെടലും വിരഹവും കൃത്യമായി പ്രതിഫലിക്കുന്ന ഈ ​ഗാനം എഴുതിയത് ബി.കെ ഹരിനാരായണാന്. വരുൺ ഉണ്ണിയാണ് സം​ഗീതം. നേരത്തെ ഇറങ്ങിയ ട്രെയിലറും യാനങ്ങൾ തീരാതെ എന്ന ​ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിച്ച് ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 9ന് തീയ്യേറ്ററുകളിൽ‌ എത്തും.

ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ തടവുപുള്ളിയെ അവിടെ നിന്നും പുറത്തിറക്കാനുള്ള ഭർത്താവിന്റേയും പിതാവിന്റേയും കഥ ത്രില്ലർ സ്വഭാവത്തിൽ എഴുതിയത് സാ​ഗർ ആണ്. സൈജു കുറുപ്പ്, വിജയകുമാർ,ജിലു ജോസഫ്, രാജേഷ് ശർമ്മ, അഭിറാം, അഭിൻ ബിനോ, ആശാ മഠത്തിൽ, ഷോബി തിലകൻ, ബോബൻ സാമുവൽ ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടൻ, ​ഗുണ്ടുകാട് സാബു, അഷ്ക്കർ അമീർ, മാലാ പാർവതി, തുഷാര തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

റമീസ് രാജ, രശ്മി ഫൈസൽ എന്നിവർ സഹ നിർമ്മാതാക്കളായ ആസാദിയുടെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. സിനിമാട്ടോ​ഗ്രാഫി സനീഷ് സ്റ്റാൻലി റീ റിക്കോഡിം​ഗ് മിക്സിം​ഗ്- ഫസൽ‌ എ ബക്കർ, പ്രൊഡക്ഷൻ ഡിസൈനർ- സഹാസ് ബാല, സൗണ്ട് ഡിസൈൻ- സൗണ്ട് ഐഡിയാസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- അബ്ദുൾ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ- റെയ്സ് സുമയ്യ റഹ്മാൻ, പ്രൊജക്റ്റ് ഡിസൈനർ- സ്റ്റീഫൻ വല്ലിയറ, മാർക്കറ്റിം​ഗ് കൺസൾട്ടന്റ്- മെയിൻലൈൻ മീഡിയ സെന്റട്രൽ പിക്ചേഴ്സാണ് ചിത്രം തീയ്യേറ്ററുകളിൽ എത്തിക്കുന്നത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT