Admin
Film News

സാർ, ഒന്നും തോന്നരുത് ഒരു ആനയെ ഒപ്പിച്ചു തരാൻ പറ്റുവോ?, സസ്പെൻസ് നിലനിർത്തി സൗദി വെള്ളക്ക ട്രെയിലർ

ഡിസംബർ 2ന് തിയറ്ററുകളിലെത്തുന്ന സൗദി വെള്ളക്കയുടെ ട്രെയിലർ പുറത്ത്. പേരിൽ തന്നെ കൗതുകം നിലനിർത്തിയിരിക്കുന്ന സിനിമ കൊച്ചിയിൽ സൗദി എന്ന സ്ഥലത്ത് അരങ്ങേറിയ ഒരു സംഭവത്തെയും തുടർന്നുള്ള കേസിനെയും ആധാരമാക്കിയ സിനിമയാണ്. കൊവിഡ് കാലത്ത് തിയറ്ററുകളെ സജീവമാക്കിയ ഓപ്പറേഷൻ ജാവ എന്ന സിനിമക്ക് ശേഷം തരുൺ മൂർത്തി തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രവുമാണ് സൗദി വെള്ളക്ക. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമ്മാണം. പൃഥ്വിരാജ് സുകുമാരൻ നായകനായ

വിലായത്ത് ബുദ്ധയാണ് ഉർവശി തിയറ്റേഴ്സിന്റെ ചിത്രീകരണം പുരോ​ഗമിക്കുന്ന സിനിമ. ശരൺ വേലായുധനാണ് ക്യാമറ

യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയൊരുക്കിയ സിനിമയില്‍ ലുക്മാന്‍, ബിനു പപ്പു, സുജിത് ശങ്കര്‍, ദേവി വര്‍മ്മ, വിന്‍സി അലോഷ്യസ്, ധന്യ അനന്യ,ഗോകുലന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു.

രസകരവും കൗതുകം നിറഞ്ഞതുമായ ഒരു കേസും അതിന് പിന്നിലുള്ളവരുടെ യാത്രയുമാണ് സൗദി വെള്ളക്കയുടെ പ്രമേയം. സത്താര്‍ എന്ന കഥാപാത്രമായി ലുക്മാനും ബ്രിട്ടോയുടെ റോളില്‍ ബിനു പപ്പുവും ആയിഷ ഉമ്മയുടെ റോളില്‍ നവാഗതയായ ദേവി വര്‍മ്മയുമെത്തുന്നു. ദേവി രാജേന്ദ്രന്‍, റിയാ സൈനു, സ്മിനു സിജോ, സജീദ് പട്ടാളം, അബു വളയംകുളം എന്നിവരും പ്രധാന താരങ്ങളാണ്. . അന്‍വര്‍ അലിയുടെ വരികള്‍ക്ക് പാലി ഫ്രാന്‍സിസ് ഈണം പകര്‍ന്നിരിക്കുന്നു.

തല്ലുമാലക്ക് ശേഷം നിഷാദ് യൂസഫ് എഡിറ്ററായെത്തുന്ന ചിത്രവുമാണ് സൗദി വെള്ളക്ക. പാലി ഫ്രാൻസിസ് ആണ് സം​ഗീതം. ഹരീന്ദ്രനാണ് സഹനിർമ്മാണം. സം​ഗീത് സേനൻ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. വിഷ്ണു ​ഗോവിന്ദും ശ്രീശങ്കറുമാണ് സൗണ്ട് ഡിസൈൻ.

കലാസംവിധാനം -സാബു വിതുര മേക്കപ്പ് -മനു.കോസ്റ്റ്യും - - ഡിസൈന്‍ - മഞ്ജു ഷാ രാധാകൃഷ്ണന്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -- ബിനു പപ്പു, ഉര്‍വ്വശി തീയേറ്റേഴ്‌സ് തന്നെയാണ് സൗദി വെള്ളക്ക പ്രദര്‍ശനത്തിനെത്തിക്കുന്നത്.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT