'സൗദി വെള്ളക്ക' എല്ലാവരും ഒരു പോലെ മാര്‍ക്ക് നല്‍കി തെരഞ്ഞെടുത്തത്‌': ജൂറി അംഗം ഷിബു ജി സുശീലന്‍

'സൗദി വെള്ളക്ക' എല്ലാവരും ഒരു പോലെ മാര്‍ക്ക് നല്‍കി തെരഞ്ഞെടുത്തത്‌': ജൂറി അംഗം ഷിബു ജി സുശീലന്‍

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമാ വിഭാഗത്തില്‍ സൗദി വെള്ളക്ക എന്ന സിനിമക്ക് ഒരു പോലെ മാര്‍ക്ക് ലഭിച്ചെന്ന് ജൂറി അംഗം ഷിബു ജി.സുശീലന്‍. ഇന്ത്യയിലെ പ്രാദേശിക ഭാഷാ സിനിമകളില്‍ മലയാളത്തില്‍ നിന്നുള്ള സിനിമകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുവെന്ന വിലയിരുത്തല്‍ ജൂറിക്കുണ്ടായിരുന്നുവെന്നും ഷിബു ജി.സുശീലന്‍ ദ ക്യു'വിനോട്.

12 പേരും ഒരു പോലെ തെരഞ്ഞെടുത്ത സൗദി വെള്ളക്ക

മലയാള സിനിമകള്‍ നല്ല നിലവാരം പുലര്‍ത്തിയതായാണ് അനുഭവപ്പെട്ടത്. സൗദി വെള്ളക്ക ഒക്കെ അവസാനം കണ്ട സിനിമകളില്‍പ്പെട്ടതായിരുന്നു. ആല്‍ഫബെറ്റിക് ഓര്‍ഡര്‍ അനുസരിച്ചാണ് എന്‍ട്രികള്‍ കാണുന്നത്. സൗദി വെള്ളക്കയുടെ ഉള്ളടക്കം വളരെ നല്ലതായിരുന്നു.ജ്യുഡീഷറിയെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. ഇതേ തീം പറയുന്ന വളരെ ഹൈ-ടെക് ആയി ഷൂട്ട് ചെയ്ത മറ്റൊരു സിനിമയും ഉണ്ടായിരുന്നു. സൗദി വെള്ളക്കയില്‍ ജീവിതത്തെ കുറച്ചുകൂടെ അടുത്ത് അറിഞ്ഞുള്ള മേക്കിംഗ് ആയിരുന്നു. അതാണ് സൗദി വെള്ളക്ക് പനോരമയിലേക്ക് വഴിയൊരുക്കിയത്.

മഹേഷ് നാരായണന്റെ 'അറിയിപ്പ്' എന്ന സിനിമയും ഗൗരവമുള്ള പ്രമേയം സംസാരിക്കുന്ന സൃഷ്ടിയാണ്.

ആസാമീസില്‍ നിന്നു വന്ന ഒരു സിനിമയിലും സമാനമായ കഥ ഉണ്ടായിരുന്നു. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, അടിത്തട്ട്, അറിയിപ്പ്, ധബാരി ക്യുരുവി എന്നിവയാണ് അവസാന റൗണ്ടില്‍ വന്ന സിനിമകള്‍ .അതില്‍ പ്രിയനന്ദന്റെ ധബാരി ക്യുരുവി ഇരുള ഭാഷയിലാണ്. മലയാളത്തില്‍ നിന്നന് മാത്രമല്ല മറ്റു ഭാഷയില്‍ നിന്നുള്ള സിനിമകളിലും ഐക്യകണ്ഠേന തിരഞ്ഞടുത്ത സിനിമകളുണ്ട്. 6 പേര്‍ ഒരു സിനിമ തിരഞ്ഞടുക്കാമെന്ന് പറഞ്ഞാല്‍ ക്വോറം തികയില്ല. അങ്ങനെയാണ് അതിന്റെ സെലക്ഷന്‍ നടക്കുന്നത്.

നന്‍പകല്‍ നേരത്ത് മയക്കം ഫൈനലില്‍ വന്നില്ല

ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ 'നന്‍പകല്‍ നേരത്ത് മയക്കം' ഫൈനല്‍ റൗണ്ടിലേക്ക് വന്നിരുന്നില്ലെന്നും ഷിബു ജി സുശീലന്‍. ഏതെങ്കിലും ഒരു ഡയറക്ടറിനെ കേന്ദ്രീകരിച്ച് ,അദ്ദേഹത്തിന്റെ സിനിമയ്ക്ക് എന്ത് കൊണ്ട് സെലക്ഷന്‍ കിട്ടിയില്ല എന്ന ചോദിക്കുന്നത് ശരിയല്ല. എല്ലാ ഭാഷകളിലും നല്ല സിനിമകള്‍ ഉണ്ടാകാറുണ്ട്. പുതിയ തലമുറയിലെ ആളുകള്‍ കൂടുതലായി വരികയും മികച്ച സിനിമകള്‍ക്ക് സെലക്ഷന്‍ കിട്ടുകയും വേണമെന്നാണ് ഞാന്‍ ആഗ്രഹിക്കാറുള്ളത്.

മലയാളം കഴിഞ്ഞാല്‍ ബംഗാളി, മറാഠി

മലയാളത്തില്‍ നിന്ന് നല്ല സിനിമകള്‍ വരുന്നു എന്ന് തന്നെയാണ് അഭിപ്രായം. മലയാളത്തില്‍ നിന്നൊരു സിനിമ വരുമ്പോള്‍ ജൂറി അംഗങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ കാണുന്നുണ്ട്. ബംഗാളിയില്‍ നിന്നും, മറാഠിയില്‍ നിന്നും വരുന്ന സിനിമകള്‍ക്കും നല്ല നിലവാരമുണ്ട്. കന്നഡയില്‍ നിന്നും ഇതുപോലെ സിനിമകള്‍ വരുന്നുണ്ട്. കന്നഡയില്‍ നിന്നുള്ള സിനിമയാണ് ഓപ്പണിംഗ് ഫിലിം ആയി വെച്ചിരിക്കുന്നത്. എല്ലാ സിനിമകളിലും പൊതുവായി വരുന്ന ഒരു പാട് തീമുകളുണ്ട്. ഭാര്യ-ഭര്‍തൃ ബന്ധത്തിലൂന്നിയ സംഘര്‍ഷങ്ങള്‍,ഫോണിന്റെ ദുരുപയോഗം, റേപ്പ്,.ദാമ്പത്യ തകര്‍ച്ച ഇവ കൂടുതല്‍ സിനിമകള്‍ക്ക് പ്രമേയമായി വന്നിരുന്നതായി തോന്നി. വിവിധ ഭാഷകളില്‍ നിന്നെത്തിയ പല സിനിമകളുടെയും തീമുകള്‍ തമ്മില്‍ നല്ല സാമ്യമുണ്ടായിരുന്നു. അങ്ങനെയുള്ള സാമ്യം വന്നുകഴിഞ്ഞാല്‍ പ്രമേയം മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച സിനിമകള്‍ തെരഞ്ഞെടുക്കുക എന്നതിനാണ് ശ്രമിച്ചത്.

മലയാളത്തില്‍ നിന്ന് വളരെ മോശം സിനിമകളും

നാലഞ്ചു സിനിമകള്‍ ഒരു ദിവസം കാണേണ്ടി വരും .10 മണിക്കൂറൊക്കെയിരുന്ന് സിനിമ കാണണം. 33 ദിവസം കൊണ്ടാണ് സിനിമകള്‍ കണ്ടത്. 6 മാസം എടുത്ത് സിനിമ കണ്ട് വരാം എന്നൊന്നും നമുക്ക് പറയാന്‍ പറ്റില്ല. ഇതെല്ലാം നടക്കുന്നത് എന്‍. എഫ് .ഡി.സി യുടെ കീഴിലാണ്. നാഷണല്‍ അവാര്‍ഡിന്റെ പ്രോസസ് കഴിഞ്ഞ ശേഷമാണ് ഇതിന്റെ പ്രോസസ് തുടങ്ങുക. ഇത് കഴിയുമ്പോള്‍ വീണ്ടും നാഷണല്‍ അവാര്‍ഡിന്റെ പ്രോസസ് തുടങ്ങും. സിനിമ കാണല്‍ ഇതിന്റെ ഭാഗമാണ്. ഐ .എഫ്.എഫ് .കെയിലൊക്ക ഇതിലും ചെറിയ സമയം കൊണ്ടാണ് സിനിമകള്‍ കണ്ടു കഴിയുന്നത്. വളരെ മോശം സിനിമകളും വന്നിട്ടുണ്ട് മലയാളത്തില്‍ നിന്ന്. എന്തിനാണ് അവര്‍ ഇങ്ങനെയൊരു സിനിമ അയച്ചത് എന്ന വരെ തോന്നിപ്പോകും. ആദ്യം ശരിക്കും 364 സിനിമകള്‍ ഉണ്ടായിരുന്നു. കുറേ പേര്‍ ഫീസയക്കുന്ന സമയങ്ങള്‍ മാറിപ്പോകും. വൈകുന്നോരം 6 മണിക്ക് നടത്തേണ്ട പെയ്‌മെന്റ് നടക്കുന്നത് 10 മണിക്കായിരിക്കും. അതൊന്നും നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. അങ്ങനെയുള്ള സാങ്കേതിക പ്രശ്‌നം കാരണം നല്ല സിനിമകള്‍ക്ക് പനോരമ മിസായി പോയിട്ടുണ്ടാകാം.

പ്രൊഡക്ഷന്‍ കണ്‍ട്രാളറായിട്ടാണ് സിനിമയില്‍ എത്തിയത്, പിന്നീടാണ് നിര്‍മ്മാതാവാകുന്നത്. അവിടെ നിന്നും ഇന്ത്യന്‍ പനോരമ ജൂറിയായി വരിക എന്നത് വലിയൊരു ഭാഗ്യമാണ്. ജൂറിയില്‍ വന്നപ്പോള്‍ പല തരം സിനിമകള്‍ കാണാനും അവയെക്കുറിച്ച് പഠിക്കാനും പറ്റി. നമ്മുടെ ആര്‍ട്ടിസ്റ്റുകളില്‍ നിന്നും മറ്റു ഭാഷയിലെ ആര്‍ട്ടിസ്റ്റുകളുടെ പ്രകടനം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു, ആ ഭാഷയിലെ സിനിമകളുടെ പ്രത്യേകത എന്താണ് എന്നറിയാന്‍ സാധിച്ചു. മാത്രമല്ല നമ്മുടെയത്രയൊന്നും പുരോഗമനമില്ലാത്ത സംസ്ഥാനങ്ങളില്‍ എങ്ങനെയാണ് സിനിമയെ സമീപിക്കുന്നത് എന്നൊക്കെ അറിയാന്‍ സാധിച്ചു. അതൊക്കെ വലിയ കാര്യമായി കാണുന്നു.രു പോലെ മാര്‍ക്ക് നല്‍കി തെരഞ്ഞെടുത്ത സിനിമ 'സൗദി വെള്ളക്ക'യാണെന്ന് ജൂറി അംഗം ഷിബു ജി.സുശീലന്‍. ഇന്ത്യയിലെ പ്രാദേശിക ഭാഷാ സിനിമകളില്‍ മലയാളത്തില്‍ നിന്നുള്ള സിനിമകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുവെന്ന വിലയിരുത്തല്‍ ജൂറിക്കുണ്ടായിരുന്നുവെന്നും ഷിബു ജി.സുശീലന്‍ ദ ക്യു'വിനോട്.

12 പേരും ഒരു പോലെ തെരഞ്ഞെടുത്ത സൗദി വെള്ളക്ക

മലയാള സിനിമകള്‍ നല്ല നിലവാരം പുലര്‍ത്തിയതായാണ് അനുഭവപ്പെട്ടത്. സൗദി വെള്ളക്ക ഒക്കെ അവസാനം കണ്ട സിനിമകളില്‍പ്പെട്ടതായിരുന്നു. ആല്‍ഫബെറ്റിക് ഓര്‍ഡര്‍ അനുസരിച്ചാണ് എന്‍ട്രികള്‍ കാണുന്നത്. സൗദി വെള്ളക്കയുടെ ഉള്ളടക്കം വളരെ നല്ലതായിരുന്നു.ജ്യുഡീഷറിയെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. ഇതേ തീം പറയുന്ന വളരെ ഹൈ-ടെക് ആയി ഷൂട്ട് ചെയ്ത മറ്റൊരു സിനിമയും ഉണ്ടായിരുന്നു. സൗദി വെള്ളക്കയില്‍ ജീവിതത്തെ കുറച്ചുകൂടെ അടുത്ത് അറിഞ്ഞുള്ള മേക്കിംഗ് ആയിരുന്നു. അതാണ് സൗദി വെള്ളക്ക് പനോരമയിലേക്ക് വഴിയൊരുക്കിയത്.

മഹേഷ് നാരായണന്റെ 'അറിയിപ്പ്' എന്ന സിനിമയും ഗൗരവമുള്ള പ്രമേയം സംസാരിക്കുന്ന സൃഷ്ടിയാണ്.

ആസാമീസില്‍ നിന്നു വന്ന ഒരു സിനിമയിലും സമാനമായ കഥ ഉണ്ടായിരുന്നു. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, അടിത്തട്ട്, അറിയിപ്പ്, ധബാരി ക്യുരുവി എന്നിവയാണ് അവസാന റൗണ്ടില്‍ വന്ന സിനിമകള്‍ .അതില്‍ പ്രിയനന്ദന്റെ ധബാരി ക്യുരുവി ഇരുള ഭാഷയിലാണ്. മലയാളത്തില്‍ നിന്നന് മാത്രമല്ല മറ്റു ഭാഷയില്‍ നിന്നുള്ള സിനിമകളിലും ഐക്യകണ്ഠേന തിരഞ്ഞടുത്ത സിനിമകളുണ്ട്. 6 പേര്‍ ഒരു സിനിമ തിരഞ്ഞടുക്കാമെന്ന് പറഞ്ഞാല്‍ ക്വോറം തികയില്ല. അങ്ങനെയാണ് അതിന്റെ സെലക്ഷന്‍ നടക്കുന്നത്.

നന്‍പകല്‍ നേരത്ത് മയക്കം ഫൈനലില്‍ വന്നില്ല

ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ 'നന്‍പകല്‍ നേരത്ത് മയക്കം' ഫൈനല്‍ റൗണ്ടിലേക്ക് വന്നിരുന്നില്ലെന്നും ഷിബു ജി സുശീലന്‍. ഏതെങ്കിലും ഒരു ഡയറക്ടറിനെ കേന്ദ്രീകരിച്ച് ,അദ്ദേഹത്തിന്റെ സിനിമയ്ക്ക് എന്ത് കൊണ്ട് സെലക്ഷന്‍ കിട്ടിയില്ല എന്ന ചോദിക്കുന്നത് ശരിയല്ല. എല്ലാ ഭാഷകളിലും നല്ല സിനിമകള്‍ ഉണ്ടാകാറുണ്ട്. പുതിയ തലമുറയിലെ ആളുകള്‍ കൂടുതലായി വരികയും മികച്ച സിനിമകള്‍ക്ക് സെലക്ഷന്‍ കിട്ടുകയും വേണമെന്നാണ് ഞാന്‍ ആഗ്രഹിക്കാറുള്ളത്.

മലയാളം കഴിഞ്ഞാല്‍ ബംഗാളി, മറാഠി

മലയാളത്തില്‍ നിന്ന് നല്ല സിനിമകള്‍ വരുന്നു എന്ന് തന്നെയാണ് അഭിപ്രായം. മലയാളത്തില്‍ നിന്നൊരു സിനിമ വരുമ്പോള്‍ ജൂറി അംഗങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ കാണുന്നുണ്ട്. ബംഗാളിയില്‍ നിന്നും, മറാഠിയില്‍ നിന്നും വരുന്ന സിനിമകള്‍ക്കും നല്ല നിലവാരമുണ്ട്. കന്നഡയില്‍ നിന്നും ഇതുപോലെ സിനിമകള്‍ വരുന്നുണ്ട്. കന്നഡയില്‍ നിന്നുള്ള സിനിമയാണ് ഓപ്പണിംഗ് ഫിലിം ആയി വെച്ചിരിക്കുന്നത്. എല്ലാ സിനിമകളിലും പൊതുവായി വരുന്ന ഒരു പാട് തീമുകളുണ്ട്. ഭാര്യ-ഭര്‍തൃ ബന്ധത്തിലൂന്നിയ സംഘര്‍ഷങ്ങള്‍,

ഫോണിന്റെ ദുരുപയോഗം, റേപ്പ്,.ദാമ്പത്യ തകര്‍ച്ച ഇവ കൂടുതല്‍ സിനിമകള്‍ക്ക് പ്രമേയമായി വന്നിരുന്നതായി തോന്നി. വിവിധ ഭാഷകളില്‍ നിന്നെത്തിയ പല സിനിമകളുടെയും തീമുകള്‍ തമ്മില്‍ നല്ല സാമ്യമുണ്ടായിരുന്നു. അങ്ങനെയുള്ള സാമ്യം വന്നുകഴിഞ്ഞാല്‍ പ്രമേയം മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച സിനിമകള്‍ തെരഞ്ഞെടുക്കുക എന്നതിനാണ് ശ്രമിച്ചത്.

മലയാളത്തില്‍ നിന്ന് വളരെ മോശം സിനിമകളും

നാലഞ്ചു സിനിമകള്‍ ഒരു ദിവസം കാണേണ്ടി വരും .10 മണിക്കൂറൊക്കെയിരുന്ന് സിനിമ കാണണം. 33 ദിവസം കൊണ്ടാണ് സിനിമകള്‍ കണ്ടത്. 6 മാസം എടുത്ത് സിനിമ കണ്ട് വരാം എന്നൊന്നും നമുക്ക് പറയാന്‍ പറ്റില്ല. ഇതെല്ലാം നടക്കുന്നത് എന്‍. എഫ് .ഡി.സി യുടെ കീഴിലാണ്. നാഷണല്‍ അവാര്‍ഡിന്റെ പ്രോസസ് കഴിഞ്ഞ ശേഷമാണ് ഇതിന്റെ പ്രോസസ് തുടങ്ങുക. ഇത് കഴിയുമ്പോള്‍ വീണ്ടും നാഷണല്‍ അവാര്‍ഡിന്റെ പ്രോസസ് തുടങ്ങും. സിനിമ കാണല്‍ ഇതിന്റെ ഭാഗമാണ്. ഐ .എഫ്.എഫ് .കെയിലൊക്ക ഇതിലും ചെറിയ സമയം കൊണ്ടാണ് സിനിമകള്‍ കണ്ടു കഴിയുന്നത്. വളരെ മോശം സിനിമകളും വന്നിട്ടുണ്ട് മലയാളത്തില്‍ നിന്ന്. എന്തിനാണ് അവര്‍ ഇങ്ങനെയൊരു സിനിമ അയച്ചത് എന്ന വരെ തോന്നിപ്പോകും. ആദ്യം ശരിക്കും 364 സിനിമകള്‍ ഉണ്ടായിരുന്നു. കുറേ പേര്‍ ഫീസയക്കുന്ന സമയങ്ങള്‍ മാറിപ്പോകും. വൈകുന്നോരം 6 മണിക്ക് നടത്തേണ്ട പെയ്‌മെന്റ് നടക്കുന്നത് 10 മണിക്കായിരിക്കും. അതൊന്നും നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. അങ്ങനെയുള്ള സാങ്കേതിക പ്രശ്‌നം കാരണം നല്ല സിനിമകള്‍ക്ക് പനോരമ മിസായി പോയിട്ടുണ്ടാകാം.

പ്രൊഡക്ഷന്‍ കണ്‍ട്രാളറായിട്ടാണ് സിനിമയില്‍ എത്തിയത്, പിന്നീടാണ് നിര്‍മ്മാതാവാകുന്നത്. അവിടെ നിന്നും ഇന്ത്യന്‍ പനോരമ ജൂറിയായി വരിക എന്നത് വലിയൊരു ഭാഗ്യമാണ്. ജൂറിയില്‍ വന്നപ്പോള്‍ പല തരം സിനിമകള്‍ കാണാനും അവയെക്കുറിച്ച് പഠിക്കാനും പറ്റി. നമ്മുടെ ആര്‍ട്ടിസ്റ്റുകളില്‍ നിന്നും മറ്റു ഭാഷയിലെ ആര്‍ട്ടിസ്റ്റുകളുടെ പ്രകടനം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു, ആ ഭാഷയിലെ സിനിമകളുടെ പ്രത്യേകത എന്താണ് എന്നറിയാന്‍ സാധിച്ചു. മാത്രമല്ല നമ്മുടെയത്രയൊന്നും പുരോഗമനമില്ലാത്ത സംസ്ഥാനങ്ങളില്‍ എങ്ങനെയാണ് സിനിമയെ സമീപിക്കുന്നത് എന്നൊക്കെ അറിയാന്‍ സാധിച്ചു. അതൊക്കെ വലിയ കാര്യമായി കാണുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in