Film News

ഇവിടെ മൂത്രം ഒഴിക്കരുത്; 'സൗദി വെള്ളക്ക' സെക്കന്‍ഡ് ലുക്ക്

'ഓപ്പറേഷന്‍ ജാവ'യ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന 'സൗദി വെള്ളക്ക'യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. 'ഇവിടെ മൂത്രമൊഴിക്കരുത്' എന്ന് എഴുതിയ ഭിത്തിക്ക് അഭിമുഖമായി നിന്ന് മൂത്രമൊഴിക്കുന്ന ചിത്രമാണ് സെക്കന്‍ഡ് ലുക്ക്. ബിനു പപ്പു, ലുക്മാന്‍ അവറാന്‍, ഗോകുലന്‍ എന്നിവരാണ് പുതിയ പോസ്റ്ററിലുള്ളത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ ചിത്രങ്ങൾക്കുശേഷം സന്ദീപ് സേനൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാർഥ് ശിവ,ബിനു പപ്പു,സുജിത്ത് ശങ്കർ ഗോകുലന്‍, ശ്രിന്ധ,റിയ സെയ്റ,ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്

സഹനിര്‍മ്മാതാവ് ഹരീന്ദ്രനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനനുമാണ്.എഡിറ്റിംഗ് നിഷാദ് യൂസഫ് സംഗീതം പാലി ഫ്രാൻസിസ്, സൗണ്ട് ഡിസൈനിംഗ് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്, ആർട്ട് സാബു വിതുര , മേക്കപ്പ് മനു മോഹൻ, കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണന്‍. പ്രൊഡക്ഷൻ കൺട്രോളർ ജിനു പികെ,, സ്റ്റിൽസ് ഹരി തിരുമല,

ഡിസൈൻസ് യെല്ലോ ടൂത്ത്, പി ആർ ഒ മഞ്ജു ഗോപിനാഥ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പെരുമ്പാവൂരിലുമായാണ് സൗദി വെള്ളക്കയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

അമ്പിളി, പാച്ചുവും അല്‍ഭുതവിളക്കും എന്നീ സിനിമകള്‍ക്കായി ക്യാമറ ചലിപ്പിച്ച ശരണ്‍ വേലായുധനാണ് ക്യാമറ. അന്‍വര്‍ അലിയാണ് ഗാനരചയിതാവ്. റെക്‌സ് വിജയന്റെ പ്രധാന സഹായിയായിരുന്ന പാലി ഫ്രാന്‍സിസാണ് സംഗീതസംവിധാനം. ഒരു കേസിനാസ്പദമായ സംഭവമാണ് സിനിമ പറയുന്നത്.

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

SCROLL FOR NEXT