Film News

നാട്ടിന്‍പുറത്തുകാരിയായി സംവൃത തിരികെ, ബിജു മേനോനൊപ്പം സത്യം പറഞ്ഞാ വിശ്വസിക്കുവോ 

THE CUE

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രവുമാണ്.

വിവാഹ ശേഷം സംവൃതാ സുനില്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ. ഫാമിലി എന്റര്‍ടെയിനര്‍ സ്വഭാവമുള്ള സിനിമ സംവിധാനം ചെയ്യുന്നത് ജി പ്രജിത്താണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രവുമാണ്.

നാട്ടിന്‍പുറത്തുകാരായി ബിജുമേനോനും സംവൃതയും എത്തുന്ന സിനിമയുടെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ചായ കുടിക്കുന്ന ബിജു മേനോന്റെയും സംവൃതാ സുനിലിന്റെയും കഥാപാത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നത്.

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ മാഹിയിലാണ് പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും നിര്‍മ്മിച്ച ഉര്‍വശി തിയറ്റേഴ്‌സും ഗ്രീന്‍ ടിവിയും ചേര്‍ന്നാണ് നിര്‍മ്മാണം. സന്ദീപ് സേനന്‍, അനീഷ് എം തോമസ്, രമാദേവി എന്നിവരാണ് നിര്‍മ്മാതാക്കള്‍.

സൈജു കുറുപ്പ്, സുധി കോപ്പ, ശ്രീകാന്ത് മുരളി, വെട്ടുകിളി പ്രകാശ്, വിജയകുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഷഹനാദ് ജലാല്‍ ക്യാമറ നിര്‍വഹിക്കുന്ന സിനിമയുടെ സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍, വിശ്വജിത് എന്നിവരാണ്. ബിജിബാല്‍ ആണ് ബാക്ക് ഗ്രൗണ്ട് സ്‌കോര്‍.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT