Film News

സിനിമ മുഴുവനും കാണാതെ നെഗറ്റീവ് റിവ്യൂ, സന്തോഷ് വര്‍ക്കിക്ക് നേരെ കൈയ്യേറ്റ ശ്രമം ; നിര്‍ബന്ധിച്ച് പറയിച്ചതെന്ന് മറുപടി

മോഹന്‍ലാല്‍ നായകനായ 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്ന സിനിമയുടെ തിയറ്റര്‍ റെസ്‌പോണ്‍സിലൂടെ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ സന്തോഷ് വര്‍ക്കിക്ക് നേരെ കയ്യേറ്റ ശ്രമം. 'വിത്തിന്‍ സെക്കന്റ്സ്' എന്ന ചിത്രത്തിന്റെ പ്രതികരണവുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലായിരുന്നു തര്‍ക്കം ആരംഭിച്ചത്. സിനിമ മുഴുവന്‍ കാണാതെ സിനിമയ്ക്ക് നെഗറ്റീവ് റിവ്യു പറഞ്ഞു എന്നതിന്റെ പേരിലായിരുന്നു തര്‍ക്കം. കയ്യേറ്റ ശ്രമത്തിന്റെ ഭാഗമായി ആള്‍ക്കൂട്ടം സന്തോഷിനെ ചോദ്യം ചെയ്യുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

താന്‍ 'വിത്തിന്‍ സെക്കന്റസ്' എന്ന സിനിമ അര മണിക്കൂര്‍ കണ്ടെന്നും, ഇഷ്ടപ്പെടാത്തതിനാല്‍ അരമണിക്കൂറിന് ശേഷം ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാല്‍ അപ്പോഴാണ് 'ഫിലിമി ഗുഡ്' എന്ന യൂട്യൂബ് ചാനലില്‍ നിന്നും തന്നെ വിളിക്കുകയും റിവ്യു പറയാന്‍ ആവശ്യപ്പെടുകയും ചെയ്തത്. റിവ്യു താന്‍ ചെയ്യില്ലെന്ന് പറഞ്ഞിട്ടും തന്നെ നിര്‍ബന്ധിക്കുകയായിരുന്നെന്നും അതിനാലാണ് താന്‍ സിനിമയുടെ റിവ്യു പറയുകയും ചെയ്തതെന്ന് സന്തോഷ് വര്‍ക്കി വീഡിയോയില്‍ പറയുന്നു.

എറണാകുളം വനിത വിനീത തിയറ്ററിലായിരുന്നു സംഭവം നടന്നത്. വിജേഷ് പി വിജയന്‍ സംവിധാനം ചെയ്ത് ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് വിത്തിന്‍ സെക്കന്റസ്. ഇന്ദ്രന്‍സിനെക്കൂടാതെ അലന്‍സിയര്‍, സുധീഷ് കരമന, തലൈവാസല്‍ വിജയ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT