Film News

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

വളരെ ട്രിക്കി ആയൊരു സിനിമയാണ് ബറോസ് എന്ന് സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ. ബറോസ് ഒരു മാസ് സിനിമയല്ല എന്നും മോഹൻലാലിന്റെ ഹീറോയിസം ഒന്നും ചിത്രത്തിൽ ഉണ്ടാവില്ലെന്നും സന്തോഷ് ശിവൻ പറഞ്ഞു. എന്തു ചെയ്യുമ്പോഴും അത് ഹൃദയത്തിൽ നിന്നു ചെയ്യുന്നൊരാളാണ് മോഹൻലാൽ എന്നും ബറോസിന് ശേഷം അദ്ദേഹം ഇനിയൊരു ചിത്രം സംവിധാനം ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഒടിടി പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിൽ സന്തോഷ് ശിവൻ പറഞ്ഞു.

സന്തോഷ് ശിവൻ പറഞ്ഞത്:

വളരെ ട്രിക്കിയായി ചിത്രമാണ് ബറോസ്. അതൊരു മാസ് സിനിമയല്ല. ബറോസിൽ ഒരുപാട് ആഫ്രിക്കൻ, സ്പാനിഷ് നടന്മാരും മലയാളത്തിലെ കുറച്ചു താരങ്ങളും അണിനിരക്കുന്നുണ്ട്. വിദേശ അഭിനേതാക്കളുടെ ഭാഗങ്ങളിൽ പ്രേക്ഷകർക്ക് സബ്‌ടൈറ്റിലുകൾ വായിച്ചു മനസ്സിലാക്കേണ്ടി വരുമെന്നതിനാൽ നമ്മുടെ പ്രേക്ഷകർ ചിത്രത്തെ എങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ല. കുട്ടികളെ ആകർഷിക്കുന്ന ഒരുപാട് ഫാൻ്റസി ഘടകങ്ങൾ ബറോസിൽ ഉണ്ട്. പ്രേക്ഷകരുടെ സംതൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമായിരിക്കും ബറോസ്. മാത്രമല്ല ഇതിലെ കേന്ദ്ര കഥാപാത്രം ലാൽ സാർ അല്ല. ഒരു പെൺകുട്ടിയാണ്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന് വലിയ ഹീറോയിസം ഒന്നുമില്ല. പക്ഷേ അദ്ദേഹത്തിന്റെ കഥാപാത്രം വളരെ മികച്ചതാണ്. ബറോസ് മികച്ച രീതിയിൽ സംഭവിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഒരിക്കൽ ഞാൻ മോഹൻലാലിനോട് ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഈ സിനിമ സംവിധാനം ചെയ്യാനായി തിരഞ്ഞെടുത്തതെന്ന്. അന്ന് അദ്ദേഹം പറഞ്ഞത് ഞാൻ ഇത് സംവിധാനം ചെയ്തില്ലെങ്കിൽ, ആരും ഒരിക്കലും ചെയ്യില്ല എന്നാണ്. അത് ശരിയുമാണ്. മറ്റു സംവിധായകരിൽ നിന്നും വ്യത്യസ്തമായി അദ്ദേഹം നമുക്ക് മറ്റു സിനിമകളിൽ നിന്നുള്ള ഷോട്ടുകളുടെ റഫറൻസുകൾ തരില്ല. അദ്ദേഹം എന്തു ചെയ്യുമ്പോഴും അത് ഹൃദയം കൊണ്ടാണ് ചെയ്യുന്നത്. അത് ശരിയോ തെറ്റോ എന്നത് അദ്ദേഹത്തെ അലട്ടുന്നില്ല. ഒരു സംവിധായകൻ എന്ന നിലയിൽ വളരെ സ്വാഭാവികവും നൈസർഗ്ഗികവുമായ പ്രൊസസ്സാണ് അദ്ദേഹത്തിന്റേത്. അദ്ദേഹം അദ്ദേഹത്തിന്റെ ജോലിയിൽ വളരെ സത്യസന്ധനാണ്. അദ്ദേഹത്തിന് താൽപര്യമില്ലാത്തതുകൊണ്ടു തന്നെ ഇനി ഒരിക്കൽ കൂടി അദ്ദേഹം സംവിധാനം എന്ന മേഖലയിലേക്ക് കടക്കുമെന്ന് ഞാൻ കരുതുന്നില്ല.

നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. 3D യിൽ ഒരു ഫാന്റസി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. വാസ്‌കോഡി ഗാമയുടെ നിധിസൂക്ഷിപ്പുകാരനായ 400 കൊല്ലം പഴക്കമുള്ളൊരു ഭൂതമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് എന്ന നിലക്കാണ് ബറോസ് ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും ഫാർസ് ഫിലിംസും ചേർന്നാണ് ഇന്ത്യക്ക് പുറത്തും ബറോസ് വിതരണത്തിനെത്തിക്കുന്നത്. ചിത്രം ഡിസംബർ 25 ന് തിയറ്ററുകളിലെത്തും.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT