Film News

മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി സഞ്ജീവ് ശിവൻ ചിത്രം 'ഒഴുകി ഒഴുകി ഒഴുകി' !

സന്തോഷ് ശിവൻ, സംഗീത് ശിവൻ എന്നിവരുടെ ഇളയ സഹോദരനായ സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്ന 'ഒഴുകി ഒഴുകി ഒഴുകി' എന്ന ചിത്രം മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ സെലക്ഷൻ നേടി. ഫെബ്രുവരി 2ന് തിയറ്റർ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ പന്ത്രണ്ടു വയസ്സുള്ള ഒരാൺകുട്ടിയിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പന്ത്രണ്ടു വയസ്സുകാരനായ് വേഷമിട്ടത് സഞ്ജീവ് ശിവന്റെ മകൻ സിദ്ധാൻഷു സഞ്ജീവ് ശിവനാണ്.

സൗബിൻ ഷാഹിർ, നരേൻ, ബൈജു സന്തോഷ് എന്നിവർ മൂന്ന് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. . ട്രൈപോഡ് മോഷൻ പിക്ചേഴ്സിൻറ്റെ ബാനറിൽ ദീപ്തി പിള്ളൈ ശിവൻ നിർമ്മിക്കുന്ന ഈ ചിത്രം ഇതിനോടകം പല ഫിലിം ഫെസ്റ്റിവലുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഛായാഗ്രഹണം: മനോജ് പിള്ളൈ, ചിത്രസംയോജനം: ശീകർ പ്രസാദ് ബി ആർ പ്രസാദും സഞ്ജീവ് ശിവനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സം​ഗീതം ഹോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്റിലിനെനും, സൗണ്ട് ഡിസൈൻ ഓസ്ക്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയുമാണ് കൈകാര്യം ചെയ്തത്. യദുകൃഷ്ണൻ, കൊച്ചുപ്രേമൻ, അഞ്ജനാ അപ്പുക്കുട്ടൻ, തുടങ്ങിയവരും ചിത്രത്തിലുണ്ട്.

കളർപ്ലാനറ്റ് സ്റ്റുഡിയോസ് വാർഷികാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി ഋഷഭ് ഷെട്ടി

ബൽറാം പുറത്തല്ല, അകത്ത്; സതീശൻ അറിയാത്ത ഡിജിറ്റൽ മീഡിയ സെല്ലിൽ തുടരും; കോൺ​ഗ്രസ് സൈബർ പോരാളികളുടെ ഓവർടൈം വർക്ക്

10 ദിവസം കൊണ്ട് 10 കോടി,UK ൽ റെക്കോർഡിട്ട് 'ലോക' വിജയം: ജോസ് ചക്കാലക്കൽ അഭിമുഖം

കഥ അമാനുഷികമാണെങ്കിലും അത് പറയുന്നത് സാധാരണക്കാരിലൂടെയാണ്, ലോകയെക്കുറിച്ച് ഡൊമിനിക് അരുൺ

ഞാൻ ആക്ഷനും കട്ടിനും ഇടയ്ക്കും കർട്ടൻ ഉയരുമ്പോഴും മാത്രം അഭിനയിക്കുന്നയാൾ: പ്രമോദ് വെളിയനാട്

SCROLL FOR NEXT