Film News

'ഈ യുദ്ധത്തില്‍ ഞാന്‍ വിജയിച്ചു'; മക്കളുടെ ജന്മദിനത്തില്‍ സന്തോഷവാര്‍ത്ത പങ്കുവെച്ച് സഞ്ജയ് ദത്ത്

കാന്‍സറിനെ തോല്‍പ്പിച്ച് ബോളിവുഡ് താരം സഞ്ജയ് ദത്ത്. മക്കളുടെ പിറന്നാള്‍ ദിനത്തിലാണ് ട്വിറ്ററിലൂടെ തന്റെ കാന്‍സര്‍ ഭേദമായതായി സഞ്ജയ് ദത്ത് അറിയിച്ചത്. ഈ യുദ്ധത്തില്‍ ഞാന്‍ ജയിച്ചു എന്നായിരുന്നു നടന്‍ കുറിച്ചത്.

'കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ എനിക്കും കുടുംബത്തിനും വളരെ ബുദ്ധിമുട്ട് നിറഞ്ഞ സമയമായിരുന്നു. ശക്തരായവരെ ദൈവം കൂടുതല്‍ പരീക്ഷിക്കുമെന്ന് പറയുന്നത് പോലെ. ഈ യുദ്ധത്തില്‍ നിന്ന് വിജയിയായി തിരിച്ചുവന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ന് എന്റെ കുട്ടികളുടെ ജന്മദിനത്തില്‍ ഏറ്റവും മികച്ച സമ്മാനമാണ് എനിക്ക് അവര്‍ക്ക് നല്‍കാന്‍ കഴിയുന്നത്', സഞ്ജയ് ദത്ത് കുറിച്ചു.

ആരാധകരുടെ പിന്തുണയും വിശ്വാസവും ഇല്ലാതിരുന്നെങ്കില്‍ ഇത് സാധ്യമാകില്ലായിരുന്നുവെന്നും താരം പറയുന്നുണ്ട്. തന്നോടൊപ്പം നിന്ന സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും, ആരാധകര്‍ക്കും, ഡോക്ടര്‍മാര്‍ക്കും സഞ്ജയ് ദത്ത് നന്ദി പറയുകയും ചെയ്യുന്നു.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നാലാം ഘട്ടത്തിലായിരുന്നു നടനെ ബാധിച്ച ശ്വാസകോശ അര്‍ബുദം കണ്ടെത്തിയത്. ചികിത്സാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ കുടുംബം വെളിപ്പെടുത്തിയിട്ടില്ല.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT