Film News

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

എക്കോ എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ സന്ദീപ് പ്രദീപ്. എക്കോ ഒരു സ്ക്രിപ്റ്റ് ഓറിയന്റഡ് സിനിമയായിരുന്നു. അതിനാൽ തന്നെ അത് പെർഫോം ചെയ്യുക എന്നത് തന്നെയായിരുന്നു ഏറ്റവും വലിയ ചലഞ്ചും. ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് ഈ സിനിമയിലേക്ക് ആകർഷിച്ച പ്രധാന ഘടകം എന്നും നടൻ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സന്ദീപ് പ്രദീപ്.

'എക്കോ ഒരു സ്ക്രിപ്റ്റ് ഓറിയന്റഡ് സിനിമയായിരുന്നു. ഓരോ ഡയലോഗും ഒരു പാരഗ്രാഫൊക്കെയുണ്ട്. ഇതൊക്കെ എങ്ങനെ പറയും എന്നായിരുന്നു എന്റെ ആലോചന. ഇത് പെർഫോം ചെയ്യുക എന്നത് തന്നെയായിരുന്നു എന്റെ ചലഞ്ചും. ഇത് ശീലമില്ലാത്ത പരിപാടിയാണ് എന്ന് ബാഹുലേട്ടനോട് പറഞ്ഞപ്പോൾ ഇതൊരു ചലഞ്ച് ആയി എടുക്ക് എന്നാണ് അദ്ദേഹത്തിന്റെ മറുപടി. ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകൾ തന്നെയാണ് എക്കോയിലേക്കുള്ള എക്സൈറ്റ്മെന്റിന്റെ പ്രധാന കാരണം. അവർ നൽകുന്ന കോൺഫിഡൻസ് നിസ്സാരമാകില്ല. അതിൽ ഞാൻ വിശ്വസിച്ചു,' സന്ദീപ് പ്രദീപ് പറഞ്ഞു.

വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ കിഷ്കിന്ധാ കാണ്ഡത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എക്കോ'. കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വിനീത്, അശോകൻ, നരേൻ, ബിനു പപ്പു, ബിയാന മോമിൻ, സിം സി ഫീ, എൻ ജി ഹങ് ഷെൻ, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. കിഷ്കിന്ധ കാണ്ഡത്തിന്‍റെ എഡിറ്റർ സൂരജ് ഇഎസും സംഗീതസംവിധായകൻ മുജീബ് മജീദും എക്കോയുടെ ഭാഗമായുണ്ട്.

കലാസംവിധായകൻ- സജീഷ് താമരശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സുധാകരൻ, പ്രോജക്ട് ഡിസൈനർ- സന്ദീപ് ശശിധരൻ, ഡിഐ- കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്- ശ്രീക് വാരിയർ, ടീസർ കട്ട്- മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സാഗർ, വിഎഫ്എക്സ്- ഐവിഎഫ്എക്സ്, സ്റ്റിൽസ്- റിൻസൺ എം ബി, മാർക്കറ്റിംഗ് & ഡിസൈനുകൾ- യെല്ലോ ടൂത്ത്സ്, സബ്ടൈറ്റിലുകൾ- വിവേക് രഞ്ജിത് (ബ്രേക്ക് ബോർഡേഴ്സ്), പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, എ എസ് ദിനേശ്.

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

SCROLL FOR NEXT