Film News

എന്‍റെ ജീവിതത്തിലെ ആദ്യത്തെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ചോക്ലേറ്റ് ആയിരുന്നു: സംവൃത സുനില്‍

മലയാളികള്‍ക്ക് മറക്കാനാകാത്ത ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ച നടിയാണ് സംവൃത സുനില്‍. തന്‍റെ കരിയറിലെ ആദ്യത്തെ വലിയ ഹിറ്റാണ് ചോക്ലേറ്റ് എന്നും ആ സിനിമയാണ് താന്‍ ആദ്യമായി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട സിനിമയെന്നും ക്യു സ്റ്റുഡിയോയോട് പറയുകയാണ് സംവൃത

സംവൃത സുനിലിന്‍റെ വാക്കുകള്‍

എന്റെ കരിയറിലെ ആദ്യത്തെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയും, തിയറ്ററിലെ ആഘോഷവും ആദ്യമായി കാണുന്നത് ചോക്ലേറ്റ് എന്ന സിനിമയിലൂടെയാണ്. മറ്റൊരു സിനിമയും ഞാൻ ആദ്യ ഷോ തന്നെ കണ്ടിട്ടില്ല, അങ്ങനെ ആദ്യ ദിവസം തന്നെ പോയി കാണേണ്ട സിനിമകൾ ഒന്നും ആയിരുന്നില്ല ബാക്കിയുള്ളത് ഒന്നും. തിയറ്ററിൽ ആ ബഹളത്തിന് ഇടയിൽ നിന്നുകൊണ്ട് സ്വന്തം സിനിമ കാണുന്നതും ഞങ്ങളെ അവിടെ നിന്നും തിരക്കിനിടയിലൂടെ കൊണ്ട് പോയതും എല്ലാം മറക്കാനാവാത്ത അനുഭവങ്ങൾ ആണ്. മാത്രമല്ല, ആ തിരക്ക് കേരളം മുഴുവൻ ദിവസങ്ങളോളം നിന്നു. ഒരുപാട് സ്ഥലങ്ങളിൽ തിയറ്റർ വിസിറ്റിനു പോയിരുന്നു. അപ്പോഴെല്ലാം നിറഞ്ഞ സദസ്സ് ആയിരുന്നു. 100 ദിവസത്തിന് മുകളിൽ റണ്ണിംഗ് ഉണ്ടായിരുന്ന സിനിമ ആയിരുന്നു. നൂറാം ദിവസം ഞങ്ങൾ ഏതോ ഒരു തിയറ്ററിൽ ആണ് അതിന്റെ ആഘോഷം നടത്തിയതും.

സച്ചി - സേതു എന്നിവര്‍ തിരക്കഥയെഴുതി ഷാഫി സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ സിനിമയാണ് ചോക്ലേറ്റ്. പൃഥ്വിരാജ്, ജയസൂര്യ, റോമ, സംവൃത എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമ അക്കാലത്തെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. അലക്സ് പോള്‍ സംഗീതം നല്‍കിയ ആല്‍ബവും മലയാളക്കരയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു.

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

SCROLL FOR NEXT