Film News

'സാമ്രാട്ട് പൃഥ്വിരാജ്' കാണാന്‍ ആളില്ല; മോണിംഗ് ഷോ ഒഴിവാക്കി തിയേറ്ററുകള്‍

അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായ സാമ്രാട്ട് പൃഥ്വിരാജിന്റെ മോണിംഗ് ഷോകള്‍ ഒഴിവാക്കി തിയേറ്ററുകള്‍. സിനിമ കാണാന്‍ ആളുകള്‍ വരാത്ത സാഹചര്യത്തിലാണ് ഷോ ഒഴിവാക്കിയതെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ കളിക്കുന്ന ഷോയ്ക്ക് വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിലീസ് ദിനത്തില്‍ തന്നെ വളരെ കുറവായിരുന്നു. 10.70 കോടിയാണ് ചിത്രം വെള്ളിയാഴ്ച്ച നേടിയത്. ഞായറാഴ്ച്ചയോടെ അത് 16.10 കോടിയായി. ചിത്രത്തിന്റെ വരാന്ത്യ കളക്ഷന്‍ 39.40 കോടിയാണ്.

മുംബൈയില്‍ സിനിമ വലിയ രീതിയില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നില്ല. എന്നിരുന്നാലും ആരും സിനിമ കാണാന്‍ എത്താതിരിക്കുമെന്ന് തിയേറ്ററുകള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം റിലീസ് ചെയ്ത അക്ഷയ് കുമാറിന്റെ ബച്ചന്‍ പാണ്ഡെയും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. കാശ്മീര്‍ ഫൈല്‍സിനൊപ്പമായിരുന്നു ബച്ചന്‍ പാണ്ഡെ റിലീസ് ചെയ്തത്.

ചന്ദ്ര പ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത സാമ്രാട്ട് പൃഥ്വിരാജ് ജൂണ്‍ 3നാണ് റിലീസ് ചെയ്തത്. മാനുഷി ഛില്ലര്‍, സോനു സൂദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT