Film News

‘കൊബ്ബാരി മട്ട മൂന്ന് ദിവസത്തെ കളക്ഷന്‍ 12 കോടി’; പോസ്റ്ററിലും സ്പൂഫ് ഇറക്കി സംപൂര്‍ണേഷ് ബാബു

THE CUE

സ്പൂഫ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ‘ബേണിങ്ങ് സ്റ്റാര്‍’ സംപൂര്‍ണേഷ് ബാബുവിന്റെ പുതിയ ചിത്രം മൂന്നര മിനിറ്റ് നീണ്ട ഡയലോഗ് കൊണ്ട് നേരത്തെ വലിയ വാര്‍ത്തയായിരുന്നു. ചിത്രം റിലീസ് ചെയ്ത് 3 ദിവസം കഴിയുമ്പോള്‍ കളക്ഷന്‍ നേട്ടം കൊണ്ടും സംപൂര്‍ണേഷ് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.

തമിഴ്-തെലുങ്ക് മസാല ചിത്രങ്ങളുടെ സ്പൂഫുകള്‍ നിര്‍മിക്കുന്ന താരം പോസ്റ്ററിലും സ്പൂഫ് ഒഴിവാക്കുന്നില്ല. പുതിയ ചിത്രമായ കൊബ്ബാരി മട്ടമൂന്ന് ദിവസം കൊണ്ട് 12 കോടി കളക്ഷന്‍ നേടിയെന്നാണ് പോസ്റ്ററില്‍. എന്നാല്‍ 12 കോടി രേഖപ്പെടുത്തിയതിന് ഒപ്പം ‘കണ്ടീഷന്‍സ് അപ്ലൈഡ്’ എന്ന് സൂചിപ്പിക്കുന്ന നക്ഷത്ര ചിഹ്നം നല്‍കിയിട്ടുണ്ട്. പോസ്റ്ററില്‍ താഴെയായി ‘9 കോടിയുടെ വ്യാജ കളക്ഷന്‍ ആരാധകര്‍ക്ക് വേണ്ടി’യാണെന്നും കുറിച്ചിരിക്കുന്നു.

സൂപ്പര്‍താര ചിത്രങ്ങളുടെ റിലീസിന് ശേഷം ആദ്യ ആഴ്ച തന്നെ സോഷ്യല്‍ മീഡിയയിലുണ്ടാകുന്ന ‘കളക്ഷന്‍ ഫാന്‍ ഫൈറ്റുകളെ’ പരിഹസിക്കുകയാണ് താരം പുതിയ പോസ്റ്ററിലൂടെ. പോസ്റ്റര്‍ ട്വീറ്റ് ചെയ്തതിന് താഴെ പ്രേക്ഷകരും അത്തരം വാര്‍ത്തകള്‍ കുത്തിപ്പൊക്കി കമന്റ് ചെയ്യുവാനും തുടങ്ങിയിട്ടുണ്ട്.

നേരത്തെ സിനിമയിലെ നെടുനീളന്‍ ഡയലോഗ് ലോക റെക്കോര്‍ഡ് നേടിയെന്ന് അവകാശപ്പെട്ടതും അണിയറപ്രവര്‍ത്തകര്‍ തന്നെ ആയിരുന്നു. ലോകത്ത് ഒരു നടനും ഇത്രയും നീണ്ട ഡയലോഗ് പറഞ്ഞിട്ടില്ലെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്. ഡയലോഗും വിഡിയോയും വൈറലായിരുന്നു.

മൂന്ന് വേഷത്തിലാണ് ചിത്രത്തില്‍ സംപൂര്‍ണേഷ് ബാബു എത്തുന്നത്. മുത്തച്ഛന്‍ ‘പാപ്പരായിഡു’ മകന്‍ ‘പെഡ്ഡരായിഡു’ ചെറുമകന്‍ ‘ആന്‍ഡ്രോയിഡു’ എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. വാക്കുകള്‍ ഉപയോഗിക്കാതെ സ്വരാക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ചു പാടിയ ഒരു പാട്ടും ചിത്രത്തിലുണ്ട്. തെലുങ്ക് മസാല ചിത്രങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിലും താരത്തിന്റെ ഡാന്‍സ് പെര്‍ഫോര്‍മന്‍സുമുണ്ട്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ സ്പൂഫ് ചിത്രമായ ഹൃദയ കാലം സംവിധാനം ചെയ്ത റൂപക് റൊണാള്‍ഡ്‌സണ്‍ തന്നെയാണ് കൊബ്ബരി മട്ടയും സംവിധാനം ചെയ്തിരിക്കുന്നത്. ഷക്കീല സിനിമയില്‍ ഒരു പ്രധാന വേഷവും ചെയ്യുന്നുണ്ട്.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT