Film News

'അവരിതുവരെ ഫേസ് ചെയ്യാത്ത ടെൻഷനുള്ള ഹൈ പ്രൊഫൈൽ കേസ്', നാലു വർഷത്തിന് ശേഷം റഹ്മാൻ ; സമാറ ട്രെയ്‌ലർ

റഹ്‌മാനെ നായകനാക്കി നവാഗതനായ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന 'സമാറ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ആക്ഷനും ത്രില്ലിനും ഒരുപോലെ പ്രാധാന്യമുണ്ടെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം കെ സുഭാകരൻ,അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവരാണ് നിർമ്മിക്കുന്നത്. ചിത്രം ഓഗസ്റ്റ് നാലിന് തിയറ്ററുകളിലെത്തും.

ഹിന്ദിയില്‍ ബജ്രംഗി ഭായ്ജാന്‍, ജോളി എല്‍എല്‍ബി 2, തമിഴില്‍ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീര്‍സര്‍വാര്‍, തമിഴ് നടന്‍ ഭരത്, മൂത്തോന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്‌കോട്ട് തുടങ്ങിയവര്‍ക്കൊപ്പം 18 -ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. കുളു- മണാലി, ധര്‍മ്മശാല, ജമ്മു കാശ്മീര്‍ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.

ഛായാഗ്രഹണം : സിനു സിദ്ധാർത്ഥ് ,പശ്ചാത്തലസംഗീതം : ഗോപി സുന്ദർ മ്യൂസിക് ഡയറക്ടർ : ദീപക് വാരിയർ എഡിറ്റർ :ആർ ജെ പപ്പൻ, സൗണ്ട് ഡിസൈൻ : അരവിന്ദ് ബാബു, കോസ്റ്റ്യൂം. :മരിയ സിനു കലാസംവിധാനം : രഞ്ജിത്ത് കോത്തേരി,ചീഫ് അസോസിയേറ്റ് ഡയറക്ടർ : വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം : ദിനേശ് കാശി,പ്രൊഡക്ഷൻ കൺട്രോളർ : പ്രേമൻ പെരുമ്പാവൂർ, പി ആർ ഓ : മഞ്ജു ഗോപിനാഥ്. ഡിസൈനർ : മാമിജോ, സ്റ്റിൽസ് :സിബി ചീരൻ. മാർക്കറ്റിംഗ് ബിനു ബ്രിങ് ഫോർത്ത് ഡിജിറ്റൽ പ്രൊമോഷൻ ഒബ്സ്ക്യൂറ.

രാജ്യത്തിന്‍റെമണ്ണില്‍ ഇറാനെതിരായ ഒരു സൈനിക നടപടിയും അനുവദിക്കില്ലെന്നുളളതായിരുന്നു നിലപാട്,ഇറാന്‍റെ ആക്രമണം നീതികരിക്കാനാകാത്തത്: യുഎഇ

"സി.ജി.ഐ ഇല്ലാതെ ആക്ഷൻ രംഗങ്ങൾ ഒരുക്കാനുള്ള കാരണം?"; 'കാട്ടാളൻ' ബി.ടി.എസ്

''മൈക്കിൾ മുന്നിൽ വന്നാൽ നീ എങ്ങനെ തിരിച്ചറിയും''; ത്രില്ലടിപ്പിച്ച് 'ഫെയ്‌സസ്' ട്രെയ്‌ലർ

ഇതാണ് ധ്യാൻ പറഞ്ഞ പാട്ട്... ധ്യാനും വിഷ്ണുവും ചേർന്ന് പാടിയ പാട്ട്; 'ഭീഷ്മർ' പുതിയ ഗാനമെത്തി

ലോക്ക്ഡൗൺ സമയത്താണ് റോസ്ലിന്റെ ഐഡിയ കിട്ടുന്നത്, ആദ്യം എഴുതിയത് ക്ലൈമാക്സ്: വിനായക് ശശികുമാർ

SCROLL FOR NEXT