Film News

പൃഥ്വിരാജിന്റെ റോളില്‍ സല്‍മാന്‍ ഖാന്‍?, ലൂസിഫര്‍ റീമേക്കില്‍ അതിഥി താരമെന്ന് തെലുങ്ക് മാധ്യമങ്ങള്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ തെലുങ്ക് റീമേക്ക് ഇതിനോടകം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന റീമേക്കില്‍ മോഹന്‍ലാല്‍ മലയാളത്തില്‍ ചെയ്ത നായകനായി എത്തുന്ന സൂപ്പര്‍താരം ചിരഞ്ജീവിക്കൊപ്പം സല്‍മാന്‍ ഖാന്‍ അതിഥി താരമാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് വെബ്‌സൈറ്റ് പിങ്ക് വില്ല, കൊയ്‌മൊയ് എന്നിവയ്‌ക്കൊപ്പം ചില തെലുങ്ക് മാധ്യമങ്ങളും സല്‍മാന്‍ ഖാന്‍ മലയാളത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രമായി എത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ലൂസിഫര്‍ തെലുങ്ക് നിര്‍മ്മാതാക്കളോ, ചിരഞ്ജീവിയോ, സല്‍മാന്‍ ഖാനുമായി അടുത്ത കേന്ദ്രങ്ങളോ സ്ഥിരീകരണം നല്‍കിയിട്ടില്ല.

പ്രഭാസ് നായകനായ സഹോ സംവിധാനം ചെയ്ത സുജീത് ആണ് തെലുങ്ക് ലൂസിഫര്‍ സംവിധായകന്‍. മലയാളത്തില്‍ നിന്ന് അടിമുടി മാറ്റങ്ങളോടെ ആകും തെലുങ്ക് പതിപ്പെന്ന് ചിരഞ്ജീവി പറഞ്ഞിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളി, ഖുറേശി അബ്രാം എന്നീ കഥാപാത്രങ്ങള്‍ തെലുങ്കിലെത്തുമ്പോള്‍ ടോളിവുഡ് പ്രേക്ഷകരുടെ അഭിരുചിക്കൊത്ത് പുതുക്കിപ്പണിയുമെന്നാണ് സൂചന. ലോക്ക് ഡൗണില്‍ സുജീത് സിനിമയുടെ തെലുങ്ക് തിരക്കഥയിലേക്ക് കടന്നിരിക്കുകയാണ് കൊവിഡ് ആശങ്കകള്‍ ഒഴിഞ്ഞാല്‍ ചിത്രം അനൗണ്‍സ് ചെയ്യും. കൊരട്‌ല ശിവ സംവിധാനം ചെയ്യുന്ന ആചാര്യ ആണ് ചിരഞ്ജീവിയുടെ അടുത്ത റിലീസ്. ലൂസിഫര്‍ തന്റെ ശൈലിക്ക് ഇണങ്ങുന്ന ചിത്രമാണെന്നാണ് ചിരഞ്ജീവി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. 2019ല്‍ റിലീസ് ചെയ്ത ലൂസിഫര്‍ മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ റെക്കോര്‍ഡ് ഉള്ള ചിത്രമാണ്. 200 കോടിക്ക് മുകളിലായിരുന്നു വേള്‍ഡ് വൈഡ് ഗ്രോസ്. സിനിമയുടെ രണ്ടാം ഭാഗം എമ്പുരാന്‍ 2021ല്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഖുറേഷി അബ്രാം എന്ന ഡോണിന്റെ വലംകൈ ആയ സയീദ് മസൂദിനെയാണ് മലയാളം പതിപ്പില്‍ പൃഥ്വിരാജ് അവതരിപ്പിച്ചത്. മുന്‍കൂട്ടി പ്രഖ്യാപിക്കാതെ തിയറ്ററില്‍ സര്‍പ്രൈസ് ആയാണ് പൃഥ്വിയുടെ കഥാപാത്രത്തെ പുറത്തുവിട്ടത്. രാംചരണിന്റെ ബാനറാണ് തെലുങ്ക് റീമേക്ക് സ്വന്തമാക്കിയിരിക്കുന്നത്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT