Film News

കോവിഡ് ബാധിതർക്കായി 500 ഓക്സിജൻ കോൺസൻട്രേറ്റേഴ്സ് സൗജന്യമായി നൽകി സൽമാൻ ഖാൻ

സൗജന്യമായി 500 ഓക്സിജൻ കോൺസൻട്രേറ്റേഴ്സ് കോവിഡ് രോ​ഗബാധിതർക്കായി എത്തിച്ച് ബോളിവുഡ് നടൻ സൽമാൻ ഖാൻ. രാഷ്ട്രീയ നേതാക്കളായ ബാബ സിദ്ധിഖ്, സീഷാൻ സിദ്ദിഖ് എന്നിവർക്കൊപ്പം ചേർന്നാണ് സൽമാൻ ഇവ മുംബൈയിലെത്തിച്ചത്. സൽമാൻ തന്നെയാണ് വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ഞങ്ങളുടെ ആദ്യത്തെ 500 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ മുംബൈയിൽ എത്തി. അടിയന്തിര സാഹചര്യങ്ങളിൽ ഇവ ആവശ്യമുള്ള കോവിഡ് പോസിറ്റീവ് രോഗികൾക്ക് 8451869785 എന്ന നമ്പറിൽ വിളിക്കാം.അല്ലെങ്കിൽ എന്നെ ടാ​ഗ് ചെയ്യുകയോ സന്ദേശം അയക്കുകയോ ചെയ്യാം.. ഉപയോ​ഗം കഴിഞ്ഞാൽ അത് ​ദയവായി തിരിച്ചു നൽകുക
സൽമാൻ ഖാൻ

സൽമാന്റെ കാരുണ്യ പ്രവർത്തിക്ക് ആരാധകർ സോഷ്യൽ മീഡിയയിൽ താരത്തെ അഭിനന്ദിച്ചിരിക്കുകയാണ്. രാധേ ആണ് സൽമാന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. സല്‍മാന്‍ ഖാനൊപ്പം പ്രഭുദേവ വീണ്ടും കൈകോര്‍ത്ത രാധേ സീ ഫൈവിലൂടെയാണ് പ്രേക്ഷകരിലെത്തിയത്. ഓണ്‍ലൈന്‍ റിലീസിനൊപ്പം തിയറ്റര്‍ റിലീസും പ്ലാന്‍ ചെയ്തിരുന്നു. എന്നാല് ലോക്ക് ഡൗണ്‍ മൂലം കുറഞ്ഞ തിയറ്ററുകളില്‍ മാത്രമാണ് റിലീസ് നടന്നത്.

'പ്രായമായ ഗെറ്റപ്പിൽ പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും' ; തെക്ക് വടക്ക് സിനിമയുടെ ലുക്ക് പുറത്ത്

'ആരും കാണാ മണിമേട് കണ്ടേ വരാം' ; വിധു പ്രതാപിന്റെ ആലാപനത്തിൽ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐയിലെ ആദ്യ ഗാനം

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

SCROLL FOR NEXT