Film News

'ആ നീചനെ കൊന്നു പോരാടി, പന്തം പോൽ തീയാടീ'; 'പ്രതികാരമോ' സലാറിലെ രണ്ടാമത്തെ ​ഗാനം

പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം സലാർ പാർട്ട് 1 സീസ്‌ഫയറിലെ രണ്ടാമത്തെ ​ഗാനം പുറത്തു വിട്ട് അണിയറ പ്രവർത്തകർ. 2, കാന്താര എന്നീ ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ചിത്രം ഒരു മുഴുനീള ആക്ഷൻ ചിത്രമായിരിക്കും. ചിത്രത്തിലെ പ്രതികാരമോ എന്ന് തുടങ്ങുന്ന ​ഗാനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലെത്തുന്ന ചിത്രം നാളെ തിയറ്ററുകളിലെത്തും.

രവി ബസ്രൂര്‍ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന്റെ മലയാളം വരികളെഴുതിയിരിക്കുന്നത് രാജീവ് ഗോവിന്ദൻ ആണ്. ശ്രുതി ഹാസന്‍, ഈശ്വരി റാവു, ഗരുഡ റാം, ടിനു ആനന്ദ്, ജഗപതി ബാബു, ശ്രേയ റെഡ്ഡി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. പ്രശാന്ത് നീൽ തന്നെയാണ് സിനിമയുടെ കഥയും,തിരക്കഥയും ഒരുക്കുന്നത്. സൗഹൃദമാണ് സലാറിന്റെ കോർ ഇമോഷനെന്നും ഏറ്റവും വലിയ ശത്രുക്കളായി മാറുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാറെന്നും സംവിധായകൻ പ്രശാന്ത് നീൽ മുമ്പ് വെളിപ്പെടുത്തിയിരുന്നു. കെജിഎഫ് ഫ്രാഞ്ചൈസിയിൽ താൻ സൃഷ്ടിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമാണ് സലാറിന്റെ ലോകം. രണ്ടും വ്യത്യസ്‌തമായ കഥകളാണ്, വ്യത്യസ്ത വികാരങ്ങളാണ്. സലാറിൽ നിന്ന് പ്രേക്ഷകർ മറ്റൊരു കെജിഎഫ് പ്രതീക്ഷിക്കരുതെന്നും പ്രശാന്ത് നീൽ പറഞ്ഞിരുന്നു. താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും അധികം വയലന്‍സുള്ള കഥാപാത്രമാണ് സലാറിലേതെന്ന് പ്രഭാസും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് 'സലാര്‍' കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്രൂര്‍,ഡിജിറ്റല്‍ പിആര്‍ഒ ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് പി ആര്‍ ഒ. മഞ്ജു ഗോപിനാഥ്., മാര്‍ക്കറ്റിംഗ് ബിനു ബ്രിങ്ഫോര്‍ത്ത് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

'വിദ്യാജിയുടെ പാട്ടിൽ അഭിനയിക്കാൻ 21 വർഷം കാത്തിരുന്നു' ; ഇന്ദ്രജിത്ത് സുകുമാരൻ

'നമുക്ക് ഒട്ടും അറിയാത്തൊരാളെ എങ്ങനെയാ കല്യാണം കഴിക്കാ?';കാൻ ഫിലിം ഫെസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ട്രെയ്‌ലർ

'ഈ കേസിൽ പോലീസിന് കാര്യമായൊരു വീഴ്ച സംഭവിച്ചിട്ടുണ്ട് ' ; സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ ട്രെയ്‌ലർ പുറത്ത്

വിദ്യാഭ്യാസത്തെ വിപുലപ്പെടുത്താന്‍ നിർമ്മിത ബുദ്ധി സഹായകരമാകുമോ? ശ്രദ്ധേയമായി വായനോത്സവ സെമിനാർ

ബാലസാഹിത്യത്തിന് ലോകത്തെ സുഖപ്പെടുത്താനുള്ള ശക്തിയുണ്ട്: ശോഭ തരൂർ

SCROLL FOR NEXT