Film News

'വരമായി ഈ പടരും പടതൻ നടുവിൽ ത്യാഗം ഞാൻ' ; സലാറിലെ പുതിയ ഗാനം

പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം സലാർ പാർട്ട് 1 സീസ്‌ഫയറിലെ പുതിയ ​ഗാനം പുറത്തു വിട്ട് അണിയറ പ്രവർത്തകർ. വരമായി എന്ന് തുടങ്ങുന്ന ഗാനം അരുൺ വിജയ് ആണ് ആലപിച്ചിരിക്കുന്നത്. കാന്താര എന്നീ ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന സലാർ ഒരു മുഴുനീള ആക്ഷൻ ചിത്രമാണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്.

രവി ബസ്രൂര്‍ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന്റെ മലയാളം വരികളെഴുതിയിരിക്കുന്നത് രാജീവ് ഗോവിന്ദൻ ആണ്.ശ്രുതി ഹാസന്‍, ഈശ്വരി റാവു, ഗരുഡ റാം, ടിനു ആനന്ദ്, ജഗപതി ബാബു, ശ്രേയ റെഡ്ഡി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. പ്രശാന്ത് നീൽ തന്നെയാണ് സിനിമയുടെ കഥയും,തിരക്കഥയും ഒരുക്കുന്നത്. റിലീസ് ദിനത്തിൽ ആ​ഗോള ബോക്സ് ഓഫീസിൽ 178 കോടിയാണ് ചിത്രം നേടിയത്. ഈ വർഷം ഒരു ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡാണ് ഇതോടു കൂടി സലാർ സ്വന്തമാക്കിയിരിക്കുന്നത്.

വിജയ് നായകനായ ലിയോ 148.5 കോടി രൂപയുമായി നേടിയ ഒന്നാം സ്ഥാനമാണ് സലാര്‍ പിടിച്ചെടുത്തിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാൻ 129.6 കോടി രൂപയുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ രണ്‍ബിര്‍ കപൂറിന്റെ അനിമല്‍ 115.9 കോടി രൂപയുമായി ഓപ്പണിംഗ് കളക്ഷനില്‍ നാലാം സ്ഥാനത്തും പഠാൻ 106 കോടിയുമായി അഞ്ചാം സ്ഥാനത്തുമാണ്. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് 'സലാര്‍' കേരളത്തിലെ തിയേറ്ററുകളില്‍ എത്തിച്ചത്. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്രൂര്‍,ഡിജിറ്റല്‍ പിആര്‍ഒ ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് പി ആര്‍ ഒ. മഞ്ജു ഗോപിനാഥ്., മാര്‍ക്കറ്റിംഗ് ബിനു ബ്രിങ്ഫോര്‍ത്ത് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT