Film News

ക്യാംപസിലെ ‘തല്ലുമാല’, ‘ഡർബി’ ഒരു പക്കാ എന്റർടെയ്നറായിരിക്കും: സംവിധായകൻ സജിൽ മമ്പാട് അഭിമുഖം

ക്യാംപസ് ആഘോഷങ്ങളുമായി യുവതാരനിര അണിനിരക്കുന്ന ചിത്രം ‘ഡർബി’ തിയറ്ററുകളിൽ എത്തുകയാണ്. പ്രണയം, ആക്ഷൻ, ഇമോഷൻ, ഫൺ എല്ലാം ചേർന്ന ഈ കളർഫുൾ കംപ്ലീറ്റ് എന്റർടെയ്നർ സംവിധാനം ചെയ്യുന്നത് സജിൽ മമ്പാടാണ്. സിനിമയുടെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കുന്നു സംവിധായകൻ സജിൽ മമ്പാട്.

എന്താണ് ഡർബി?

ഒരു പക്കാ എന്റർടെയ്നർ ആയിരിക്കും ഡർബി. വലിയ ട്വിസ്റ്റുകളോ സംഭവവികാസങ്ങളോ എന്നതിനപ്പുറം ഈ തലമുറയിലെ പിള്ളേരുടെ മൂന്ന് വർഷത്തെ ക്യാംപസ് ജീവിതമായിരിക്കും ഈ സിനിമ. ഒരുപാട് സംഭവവികാസങ്ങൾ കാണുന്നതിനായി തിയറ്ററുകളിൽ വന്നിട്ട് കാര്യമില്ല. എനിക്ക് ഉറപ്പ് നൽകാൻ കഴിയുന്ന കാര്യം എന്തെന്നാൽ ഇതൊരു പക്കാ മാസ് ആക്ഷൻ എന്റർടെയ്നറായിരിക്കും. ക്യാംപസിലെ ‘തല്ലുമാല’ എന്ന് വിളിക്കാം ഈ സിനിമയെ. കുറച്ച് വിദ്യാർത്ഥികൾ ക്യാംപസിൽ എത്തുന്നതും അവിടെ അവരുടെ ജീവിതവുമാണ് ഈ സിനിമയിൽ കാണിക്കുന്നത്.

ഒരു പക്കാ ആക്ഷൻ എന്റർടെയ്നർ

എനിക്ക് ആക്ഷൻ സിനിമകൾ ഏറെ ഇഷ്ടമാണ്. ഡർബിയിലെ ആക്ഷൻ സീനുകൾക്കായി മാക്സിമം റഫറൻസ് എടുത്ത് ഞാനും ഫൈറ്റ് മാസ്റ്ററും ചേർന്ന് ഒന്നര മാസത്തോളം സമയം എടുത്താണ് സ്റ്റണ്ട് സീനുകൾ തയ്യാറാക്കിയത്. സിനിമയിൽ അഞ്ച്-ആറ് സ്റ്റണ്ട് സീനുകളുണ്ട്. സ്ഥിരം കാണുന്ന സ്റ്റണ്ട് സീനുകളിൽ നിന്ന് എന്തെങ്കിലും വ്യത്യസ്തത വേണമെന്ന ആഗ്രഹത്തോടെയാണ് ഓരോ സ്റ്റണ്ടും ഒരുക്കിയത്.

പുതുമയാർന്ന കാസ്റ്റിങ്

മുൻപ് വന്നിട്ടുള്ള ക്യാംപസ് സിനിമകളിലെല്ലാം മുൻനിര താരങ്ങളുടെ പ്രായം കുറച്ച് കാണിക്കുകയാണല്ലോ പതിവ്. അതിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമയിലെ അഭിനേതാക്കൾ എല്ലാം Gen Z തന്നെയായിരിക്കണമെന്ന് നിർബന്ധം ഉണ്ടായിരുന്നു. ആദം, അമീൻ അങ്ങനെ ഞങ്ങളുടെ കാസ്റ്റ് എല്ലാം Gen Z ആണ്. അതിന്റെ പുതുമ ഈ ചിത്രത്തിലുണ്ടാകും.

പ്രകമ്പനത്തിന് ശേഷം സാഗർ സൂര്യയും അൽ അമീനും

‘പ്രകമ്പനം’ ഒരു സബ്ജക്ടും അതുമായി ബന്ധപ്പെട്ടുപോകുന്ന സിനിമയാണ്. എന്നാൽ ‘ഡർബി’യിൽ അമീൻ ആയാലും സാഗർ ആയാലും കുറെ വേരിയേഷനുകളിലൂടെ പോകുന്നുണ്ട്. ഈ സിനിമയിലെ കഥാപാത്രങ്ങൾ എല്ലാവരും അങ്ങനെ തന്നെയാണ് പോകുന്നത്.

എന്തുകൊണ്ട് അമീൻ?

അമീന്റെ റീലുകൾ ഞാൻ സ്ഥിരമായി കാണുന്നയാളാണ്. സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് ഈ കഥാപാത്രത്തിന് അമീന്റെ ശരീരഭാഷയും ഡയലോഗ് ഡെലിവറിയുമുള്ള ആൾ തന്നെ വേണമെന്ന നിർബന്ധമുണ്ടായിരുന്നു. അതിനാൽ സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് തന്നെ അമീനോട് വിളിച്ച് സംസാരിച്ചിരുന്നു. ഒരുപക്ഷേ ഈ സിനിമയിൽ ആദ്യം കാസ്റ്റ് ചെയ്തതും അമീനെ തന്നെയാണ്.

അഭിനന്ദൻ രാമനുജം ക്യാമറ, ഗോപി സുന്ദർ സംഗീതം

ഇപ്പോഴത്തെ ക്യാംപസ് എങ്ങനെയാണെന്ന് കാണിക്കുന്ന കഥയായിരിക്കും ഇത് എന്ന് ആദ്യമേ അഭിയേട്ടനോട് പറഞ്ഞിരുന്നു. നമുക്ക് ഇത് ചെയ്യാം എന്ന് അദ്ദേഹം പറയുകയും ചെയ്തു. ഗോപി ചേട്ടനിലേക്ക് വന്നാൽ, ‘കടകൻ’ ചെയ്യുന്നതിന് മുൻപ് തന്നെ ഈ കഥ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അദ്ദേഹം ഈ സിനിമയ്ക്കായി രസകരമായ ചില Gen Z ഐറ്റങ്ങൾ ഒരുക്കിയിട്ടുണ്ട്.

പ്രതീക്ഷകൾ

ഈ തലമുറയിലുള്ള ഒരു സിനിമയായിരിക്കും ഇത്. എല്ലാത്തരം പ്രേക്ഷകർക്കും കണ്ടിരിക്കാനാകുന്ന മാസ് എന്റർടെയ്നറായിരിക്കും ‘ഡർബി’. എല്ലാവർക്കും ഈ സിനിമ ഇഷ്ടമാകും എന്ന് വിശ്വസിക്കുന്നു.

'പ്രതിഛായ' ഉമ്മൻ‌ചാണ്ടിയുടെ ജീവിതമോ? മറുപടിയുമായി ബി.ഉണ്ണികൃഷ്ണൻ

"ആദ്യം അടി... പിന്നെ പ്രേമം... ഇപ്പോ കല്യാണം അല്ലേ"; റോം-കോം എന്റർടെയ്നറുമായി ഷറഫുദ്ദീൻ, 'മധുവിധു' ടീസര്‍

നിവിന് ടേക്കിൽ ഒരു മാജിക്കുണ്ട്, ലാൽ സാറിനെ പോലെ, അതാണ് ഒരു അനുഗ്രഹീത കലാകാരന്റെ മികവ്: ബി. ഉണ്ണികൃഷ്ണൻ

നിവിനെ സംബന്ധിച്ചിടത്തോളം ടേക്കിൽ അയാൾക്കൊരു മാജിക് ഉണ്ട്: ബി ഉണ്ണികൃഷ്ണൻ

രണ്ട് മില്യൺ കാഴ്ചക്കാരുമായി ഡർബി ട്രെയ്‌ലർ ട്രെൻഡിങ്ങിൽ : ചിത്രം മാർച്ച് 27ന് തിയറ്ററുകളിലേക്ക്

SCROLL FOR NEXT