Film News

ഡർബിയിലെ ആദ്യ കാസ്റ്റിങ് അമീന്റേത്: സംവിധായകൻ സജിൽ മമ്പാട്

ഡർബി എന്ന ചിത്രത്തിലെ അമീന്റെ കാസ്റ്റിങ്ങിന് പിന്നിലെ കഥ പറഞ്ഞ് സംവിധായകൻ സജിൽ മമ്പാട്. അമീൻറ് റീലുകളുടെ ആരാധകനാണ് താൻ. ഡർബിയുടെ തിരക്കഥ ഒരുക്കുന്ന സമയം മുതൽ കഥാപാത്രത്തിനായി കണ്ടത് അമീന്റെ മുഖമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് ഈ കഥാപാത്രത്തിന് അമീന്റെ ശരീരഭാഷയും ഡയലോഗ് ഡെലിവറിയുമുള്ള ആൾ തന്നെ വേണമെന്ന നിർബന്ധമുണ്ടായിരുന്നു. അതിനാൽ സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് തന്നെ അമീനോട് വിളിച്ച് സംസാരിച്ചിരുന്നു. ഒരുപക്ഷേ ഈ സിനിമയിൽ ആദ്യം കാസ്റ്റ് ചെയ്തതും അമീനെ തന്നെയാണ്,' സജിൽ മമ്പാട് പറഞ്ഞു.

അതേസമയം ഡർബി തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രം ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് നിർമ്മിച്ചിരിക്കുന്നത്. ആദം സാബിക്ക്,സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ. കെ, അനു, ജസ്‌നിയ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എലമ്പ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

കൊട്ടാരം വീട്ടിലെ അപ്പൂട്ടന്റെ തമിഴ് റീമേക്കിൽ ഓരോ ഷോട്ടും കഴിയുമ്പോഴും ജയറാമിനെ പോലെ ആയില്ലല്ലോ എന്നായിരുന്നു എന്റെ ചിന്ത: സത്യരാജ്

ടൈം ട്രാവൽ ത്രില്ലർ ‘ഒറിജിനൽ’ ടീസർ പുറത്തിറങ്ങി

മൂന്ന് പതിറ്റാണ്ടുകളോളം എവറസ്റ്റിന്റെ വഴികാട്ടിയായ 'ഗ്രീൻ ബൂട്സ്'

കൊല്ലം തൂക്ക് ലോഡിംങ് പുതുമുഖങ്ങൾക്ക് ഒപ്പം ഒരു ടിനു പാപ്പച്ചൻ പടം; കൊല്ലം കോട്ട കമ്പനി ഫസ്റ്റ് ലുക്ക്

SCROLL FOR NEXT