Film News

ഭ്രമയുഗം കഴിഞ്ഞപ്പോൾ ജോർജിന്റെ ഒരു സ്പിൻ ഓഫ് പ്ലാൻ ചെയ്താലോ എന്ന് രാഹുൽ ചോദിച്ചു: സൈജു കുറുപ്പ്

‘ഭൂതകാലം’ എന്ന സിനിമയിലെ ജോർജ് എന്ന കഥാപാത്രത്തിന്റെ സ്പിൻ ഓഫ് ആലോചനകൾ നടന്നിരുന്നു എന്ന് നടൻ സൈജു കുറുപ്പ്. ഒരിക്കൽ സംവിധായകൻ രാഹുൽ സദാശിവൻ സ്പിൻ ഓഫ് ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. താനും ആവേശത്തോടെ അത് ചെയ്യാമെന്ന് പറയുകയുണ്ടായി. അതിനിടയിൽ അദ്ദേഹം 'ഡീയസ് ഇറ'യുടെ വർക്കുകൾ ആരംഭിച്ചിരുന്നു എന്നും സൈജു കുറുപ്പ് പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സൈജു കുറുപ്പ്.

'ഭ്രമയുഗം കഴിഞ്ഞ് ഒരു ദിവസം രാഹുൽ എന്നെ വിളിച്ചിട്ട് ചേട്ടാ നമുക്ക് ജോർജിന്റെ ഒരു സ്പിൻ ഓഫ് പ്ലാൻ ചെയ്താലോയെന്ന് ചോദിച്ചു. ഞാൻ ആവേശത്തിൽ ഉറപ്പായും ചെയ്യാമെന്ന് പറഞ്ഞു. ഈ ചിന്തയിൽ നിന്ന് അതൊരു കഥയാവണമല്ലോ അപ്പോൾ അതിന്റെയിടയിൽ ഡീയസ് ഇറയുടെ സാധ്യത കണ്ടതിനാലാവാം രാഹുൽ അതിൽ വർക്ക് ചെയ്യാൻ തുടങ്ങിയിരുന്നു. അവനങ്ങനെയൊരു ഐഡിയ ഉണ്ടായിരുന്നു. അതുകൊണ്ടാവാം ഡീയസ് ഇറയിലേക്ക് എന്നെ വീണ്ടും കാസ്റ്റ് ചെയ്തത് ‘ സൈജു കുറുപ്പ് പറഞ്ഞു.

ഭൂതകാലം എന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സൈജു അവതരിപ്പിച്ച ജോർജ്. ഷെയ്ൻ നിഗം അവതരിപ്പിച്ച വിനു എന്ന കഥാപാത്രത്തിന്റെ മാനസിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കാനും സഹായിക്കാനും ശ്രമിക്കുന്ന ഒരു കൗൺസിലർ കഥാപാത്രമായിരുന്നു ഇത്. പിന്നീട് രാഹുൽ സദാശിവന്റെ ഡീയസ് ഇറയിലും സൈജു കുറുപ്പ് ഇതേ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിനിമയുടെ അവസാന ഭാഗത്ത് ഒരു കാമിയോ വേഷത്തിലായിരുന്നു സൈജു കുറുപ്പ് പ്രത്യക്ഷപ്പെട്ടത്.

പ്രേക്ഷക ശ്രദ്ധ നേടി "ദി തേർഡ് മർഡർ"; വിജയകരമായ രണ്ടാം വാരത്തിലേക്ക്

'സമയം വെച്ചുള്ള ഒന്നൊന്നര കളി'; രണ്ട് മില്യൺ വ്യൂസുമായി 'ഒറിജിനൽ' ട്രെയ്‌ലർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ

'ശബ്ദം കേട്ടിട്ട് വന്ന് കയറിയപ്പോള്‍ ഫ്രെയിമില്‍ പെട്ടുപോയത്'; പപ്പയുടെ സ്വന്തം അപ്പൂസിന്റെ ഓർമ്മ പങ്കുവെച്ച് ഫഹദ്

പ്രേമലു എനിക്ക് വളരെ പ്രധാനപ്പെട്ട സിനിമ, സിനിമയിലെ ട്രാക്കുകൾ എല്ലാം ഫേവറിറ്റ്: വിഷ്ണു വിജയ്

സംവിധാനം രഞ്ജൻ പ്രമോദ്, നിർമ്മാണം കാവ്യ ഫിലിം കമ്പനി; ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

SCROLL FOR NEXT