Film News

'ഒരുമിച്ച് അഭിനയിച്ചത് ആസ്വദിച്ചു, ധനുഷിനൊപ്പം എത്രയും പെട്ടെന്ന് അടുത്ത സിനിമ ചെയ്യണം'; റയാൻ ഗോസ്‌ലിംഗ്

റൂസോ ബ്രദേഴ്‌സ്‌ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് ചിത്രം ദ ഗ്രേ മാനിൽ ധനുഷിനൊപ്പം അഭിനയിച്ചത് ഒരുപാട് ആസ്വദിച്ചുവെന്ന് ഹോളിവുഡ് തരാം റയാൻ ഗോസ്‌ലിംഗ്. ആക്ഷൻ സീനുകളിലെ ധനുഷിന്റെ പ്രകടനം വളരെ കൃത്യമായിരുന്നുവെന്നും റയാൻ ഗോസ്‌ലിംഗ് എൻ.ഡി.ടി.വിയോട് പറഞ്ഞു.

"ധനുഷിന്റെ കൂടെ അഭിനയിക്കുന്നത് ഞാനൊരുപാട് ആസ്വദിച്ചിരുന്നു. ധനുഷിനെ കുറിച്ച് കൂടുതലറിയാൻ എനിക്ക് സമയം കിട്ടിയില്ല, ഒരുമിച്ച് സമയം ചിലവഴിക്കാൻ സാധിക്കാത്തത് കൊണ്ടായിരുന്നു അത്. ധനുഷിനൊപ്പം എത്രയും പെട്ടെന്ന് അടുത്ത സിനിമ ചെയ്യണം. വളരെയധികം അച്ചടക്കമുള്ള നടനാണ് ധനുഷ്. അയാളുടെ ഭാഗത്ത് നിന്ന് തെറ്റുകൾ ഒന്നും സംഭവിച്ചിരുന്നില്ല. ആക്ഷൻ സീനുകളിലെ കൊറിയോഗ്രാഫി വളരെ കൃത്യമായി തന്നെ ധനുഷ് ചെയ്തിരുന്നു. ധനുഷിന്റെ അവിശ്വസനീയമായ നർമ്മബോധവും, ഒപ്പം അടുത്തിടപഴകുന്ന രീതിയും അതിശയകരമാണ്. ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് ശരിക്കും ആസ്വദിച്ചു. ധനുഷിനൊപ്പം കൂടുതൽ സിനിമകൾ ഒരുമിച്ച് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു", റയാൻ ഗോസ്‌ലിംഗ് പറഞ്ഞു.

അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജോ റൂസോ, ആന്റണി റൂസോ എന്നിവരുടെ ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് 'ദി ഗ്രേ മാന്‍'. ചിത്രം ജൂലൈ 22ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ദി ഗ്രേ മാനെ'ന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ റയാന്‍ ഗോസ്ലിംഗ്, ക്രിസ് ഇവാന്‍സ്, ധനുഷ്, അനാ ഡെ അര്‍മാസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT