Film News

‘പ്രതി പൂവന്‍ കോഴിയില്‍’ മഞ്ജു വാര്യര്‍, ഉണ്ണി ആറിന്റെ രചനയില്‍ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം

THE CUE

ഉണ്ണി ആര്‍ എഴുതിയ പ്രതി പൂവന്‍കോഴി സിനിമയാകുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യര്‍ ആണ് നായിക. ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. ചിത്രീകരണം സെപ്തംബര്‍ ഒന്നിന് തുടങ്ങും. മഞ്ജു വാര്യര്‍ അഭിനയ രംഗത്ത് തിരിച്ചെത്തിയ ഹൗ ഓള്‍ഡ് ആര്‍ യൂ സംവിധാനം ചെയ്തത് റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു.

സമകാലിക ഇന്ത്യന്‍ ദേശീയതാസങ്കല്പത്തിന്റെ പൊള്ളത്തരങ്ങളെ നാടോടിക്കഥയുടെ രൂപത്തില്‍ അവതരിപ്പിക്കുന്ന ലഘു നോവലാണ് ഉണ്ണി ആര്‍ എഴുതിയ പ്രതി പൂവന്‍കോഴി.

ജി ബാലമുരുകന്‍ ആണ് ക്യാമറ. ഗോപിസുന്ദര്‍ സംഗീത സംവിധാനം. ജ്യോതിഷ് ശങ്കര്‍ കലാസംവിധാനം.

കോട്ടയം പശ്ചാത്തലത്തില്‍ സറ്റയര്‍ സ്വഭാവത്തിലുള്ള ചിത്രമായിരിക്കും പ്രതി പൂവന്‍കോഴിയെന്ന് നേരത്തെ ടൈംസ് ഓഫ് ഇന്ത്യ അഭിമുഖത്തില്‍ ഉണ്ണി ആര്‍ പറഞ്ഞിരുന്നു.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT