Film News

ആദ്യ ബോളിവുഡ് ചിത്രം ഷാഹിദ് കപൂറിനൊപ്പം; ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ച് സംവിധായകൻ റോഷന്‍ ആന്‍ഡ്രൂസ്

ഷാഹിദ് കപൂറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന തന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ച് സംവിധായകൻ റോഷന്‍ ആന്‍ഡ്രൂസ്. പൂജ ഹെഡ്ഗെ ആണ് ചിത്രത്തിലെ നായികയായി നിശ്ചയിച്ചിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. പൂജയ്ക്കും ഷാഹിദിനും സിദ്ധാര്‍ഥ് റോയ് കപൂറിനുമൊപ്പമുള്ള ഒരു ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ റോഷന്‍ ആന്‍ഡ്രൂസ് പങ്കുവച്ചിട്ടുണ്ട്. പൂജ ഹെഡ്ഗെയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ടാണ് ചിത്രത്തിന്റെ ടീം പൂജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യന്‍ സിനിമാ മേഖലയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ നടന്‍ ഷാഹിദ് കപൂറിനെ എന്റെ നായകനാക്കിയുള്ള പുതിയ ചിത്രം പ്രഖ്യാപിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. പ്രേക്ഷകര്‍ക്കായി വ്യത്യസ്ത ഴോണറിലുള്ള സിനിമകള്‍ ചെയ്യാനായതില്‍ സന്തുഷ്ടനാണ്. ഞാന്‍ എന്നെതന്നെ മെച്ചപ്പെടുത്തി. വ്യത്യസ്ത തരം ഫിലിം മേക്കിംഗ് നടത്തി. ഹിറ്റുകളും ആവറേജും ഫ്‌ലോപ്പുകളും ഉണ്ടായി. എന്നാല്‍ വ്യത്യസ്ത സിനിമകള്‍ ചെയ്യാനുള്ള ശ്രമം ഒരിക്കലും നിര്‍ത്തില്ല. എന്നെ സ്വീകരിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി. ഞാന്‍ ഉടനെ തിരിച്ചുവരും എന്നാണ് മുമ്പ് ചിത്രം അനൗൺസ് ചെയ്തു കൊണ്ട് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞത്.

സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണെന്നാണ് സൂചന. ബോബി സഞ്ജയ് തിരക്കഥയും ഹുസൈന്‍ ദലാല്‍ സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സിദ്ധാര്‍ത്ഥ് റോയ് കപൂറാണ്. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.നിവിന്‍ പോളി നായകനായ സാറ്റര്‍ഡേ നൈറ്റ് ആണ് റോഷന്‍റെ സംവിധാനത്തില്‍ അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

പെപ്പെയ്ക്കൊപ്പം വമ്പൻ താരനിരയും; കാട്ടാളൻ ഒരുങ്ങുന്നു, ടീസർ ജനുവരി 16ന്

'പെണ്ണ് കേസു'മായി നിഖില വിമൽ; ചിത്രം ജനുവരി 16ന് തിയറ്ററുകളിലേക്ക്

SCROLL FOR NEXT