Film News

'പേമാരിയിൽ മങ്ങാത്ത ചുവപ്പ്, സാരഥിയുടെ കരങ്ങളിൽ തേര് സുരക്ഷിതം'; റോഷൻ ആൻഡ്രൂസ്

തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം കൈവരിച്ച ഇടതുമന്നണിക്ക് അഭിനന്ദനവുമായി സംവിധായകൻ റോഷൻ ആൻഡ്രൂസ്. ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോൾ ഒപ്പം നിന്ന് പകർന്ന ധൈര്യത്തെ മലയാളിക്ക് മറക്കാനാവിലെന്ന് ആൻ​ഡ്രൂസിന്റെ വരികളിൽ പറയുന്നു. സാരഥിയുടെ കരങ്ങളിൽ തേര് സുരക്ഷിതം, പേമാരിയിൽ മങ്ങാത്ത ചുവപ്പ്, വരികളിൽ മുഖ്യമന്ത്രി പിണറായി വിജയനും മുന്നണിയുടെ ചുവന്ന കൊടിയും.

റോഷൻ ആൻഡ്രൂസിന്റെ വാക്കുകൾ;

അഭിനന്ദനങ്ങൾ

അറിയാമായിരുന്നു... പേമാരിയിൽ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്.

അറിയാമായിരുന്നു... അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോൽപ്പിക്കാനാവില്ലെന്ന്

അറിയാമായിരുന്നു... മലയാളിക്ക് മറക്കാവുന്നതല്ല ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോൾ ഒപ്പം നിന്ന് പകർന്ന ധൈര്യമെന്ന്

അറിയാമായിരുന്നു... സാരഥിയുടെ കരങ്ങളിൽ തേര് സുരക്ഷിതമെന്ന്

അറിയാമായിരുന്നു... ഈ ചെങ്കോട്ടയുടെ കരുത്ത്

ഈ കൊടിയടയാളത്തിലെ സത്യം

ഈ ചുവപ്പൻ വിജയം!

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT