Film News

ഡാർലിംഗ്‌സിന് ശേഷം റോഷൻ വീണ്ടും ബോളിവുഡിൽ, ജാൻവി കപൂറിനൊപ്പം ത്രില്ലർ 'ഉലാജ്'

റോഷൻ മാത്യൂ, ജാൻവി കപൂർ, ഗുൽഷൻ ദേവയ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു. 'ഉലാജ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഷണൽ അവാർഡ് ജേതാവായ സുധാൻശു സാരിയ ആണ്. 'റാസി' , 'ബധായ് ഹോ' തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച ജംഗ്ലീ പിക്ച്ചേർസ് ആണ് ഉലാജിന്റെ നിർമാണം. 'ഡാർലിംഗ്സ്' എന്ന ചിത്രത്തിന് ശേഷം റോഷൻ മാത്യുസ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്.

ഇന്ത്യൻ ഫോറിൻ സർവിസ്സിന്റെ (IFS) പശ്ചാത്തലത്തിൽ ഒരു സ്റ്റൈലിഷ് ഇന്റർനാഷണൽ ത്രില്ലർ ആയാണ് ചിത്രം ഒരുങ്ങുന്നത്. പർവേസ് ഷെയ്ഖ്, സുധാൻശു സാരിയ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അതിക ചൗഹാൻ ആണ് ഡയലോഗുകൾ എഴുതുന്നത്. മെയ് അവസാന വാരം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. സച്ചിൻ ഖേദേക്കർ, രാജേന്ദ്ര ഗുപ്ത, രാജേഷ് തൈലാങ്, മെയ്യാങ് ചാങ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT