Film News

യോഹന്നാനും ദിന്‍നാഥും 'റോന്ത്' ചുറ്റാനിറങ്ങി; ഷാഹി കബീര്‍ ചിത്രം കേരളത്തില്‍ നൂറ്റമ്പതോളം തിയറ്ററുകളില്‍

ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന റോന്ത് തിയറ്ററുകളില്‍. രണ്ട് പോലീസുകാരുടെ ഒരു വൈകുന്നേരം മുതല്‍ പിറ്റേദിവസം രാവിലെ വരെയുള്ള യാത്രയാണ് റോന്ത്. ദിലീഷ് പോത്തന്റേയും റോഷന്‍ മാത്യുവിന്റേയും അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളായിരിക്കും റോന്തിലെ യോഹന്നാനും ദിന്‍നാഥും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. കേരളത്തില്‍ നൂറ്റമ്പതോളം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യക്കു പുറത്തും ചിത്രം ഇന്ന് റിലീസ് ചെയ്യും.

കുറ്റാന്വേഷണമോ കൊലപാതക പരമ്പരയോ ഒന്നും പറയാതെ പോലീസ് ജീവതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ഡ്രാമയാണ് റോന്ത്. തന്റെ പോലീസ് ജീവിതകാലത്തെ അനുഭവങ്ങള്‍ മുന്‍ ചിത്രങ്ങളേക്കാള്‍ റോന്തില്‍ കൂടുതലായുണ്ടെന്നും ഈ ചിത്രം താനുമായി കൂടുതല്‍ അടുത്തു നില്‍ക്കുന്ന ഒന്നാണെന്നും ഷാഹി കബീര്‍ പറഞ്ഞിരുന്നു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ സിനിമ നിര്‍മ്മാണ കമ്പനിയായ ജംഗ്ലീ പിക്‌ചേഴ്‌സും കേരളത്തില്‍ നിന്നുള്ള പുതിയ നിര്‍മ്മാണ കമ്പനിയായ ഫെസ്റ്റിവല്‍ സിനിമാസും ചേര്‍ന്നാണ് റോന്ത് നിര്‍മ്മിച്ചിരിക്കുന്നത്.

സൂപ്പര്‍ ഹിറ്റായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം ഷാഹി കബീര്‍ തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണ് റോന്ത്. ഫെസ്റ്റിവല്‍ സിനിമാസിന് വേണ്ടി സംവിധായകന്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്‌ചേഴ്‌സിനു വേണ്ടി വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിര്‍മ്മാതാവ്. ടൈംസ് ഗ്രൂപ്പിന്റെ സബ്‌സിഡറി കമ്പനിയായ ജംഗ്ലീ പിക്‌ച്ചേഴ്‌സ് ആദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നത്. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT