Film News

'രോമാഞ്ചം', ജോണ്‍പോള്‍ ജോര്‍ജ് നിര്‍മ്മാതാവാകുന്നു; സൗബിനും അര്‍ജുന്‍ അശോകനും പ്രധാന റോളില്‍

ഗപ്പി, അമ്പിളി എന്നീ സിനിമകളൊരുക്കിയ ജോണ്‍പോള്‍ ജോര്‍ജ്ജ് നിര്‍മ്മാതാവാകുന്ന പുതിയ ചിത്രമാണ് 'രോമാഞ്ചം' . ജോണ്‍പോളിന്റെ സഹസംവിധായകനായിരുന്ന ജിത്തു മാധവനാണ് സംവിധാനം. സൗബിന്‍ ഷാഹിറും അര്‍ജുന്‍ അശോകനും പ്രധാന റോളുകളിലെത്തുന്നു.

ഹൊറര്‍ കോമഡി സ്വഭാവമുള്ള സിനിമയുടെ ക്യാമറ സമീര്‍ താഹിറിന്റെ സഹഛായാഗ്രാഹകനും സഹോദരനുമായ സനു താഹിറാണ്. ജോണ്‍ പോളിനൊപ്പം ഗിരീഷ് ഗംഗാധരനും സൗബിന്‍ ഷാഹിറും നിര്‍മ്മാണപങ്കാളികളാകുന്നു. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സും ഗപ്പി സിനിമാസുമാണ് ബാനറുകള്‍.

സുഷിന്‍ ശ്യാമാണ് സംഗീതം. തിയറ്റര്‍ റിലീസായാണ് രോമാഞ്ചം എത്തുന്നത്. കിരണ്‍ ദാസ് എഡിറ്റിംഗും എം. ആര്‍ രാജാകൃഷ്ണന്‍ സൗണ്ട് ഡിസൈനും മാഷര്‍ ഹംസ കോസ്റ്റിയൂം ഡിസൈനും. ബംഗ്ലാന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു.

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

കൊട്ടാരം വീട്ടിലെ അപ്പൂട്ടന്റെ തമിഴ് റീമേക്കിൽ ഓരോ ഷോട്ടും കഴിയുമ്പോഴും ജയറാമിനെ പോലെ ആയില്ലല്ലോ എന്നായിരുന്നു എന്റെ ചിന്ത: സത്യരാജ്

SCROLL FOR NEXT