Film News

'ആത്മാവ് പോവില്ല'; രോമാഞ്ചം ഒ.ടി.ടി യിലെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് നിർമ്മാതാവ്

മലയാളത്തിലെ ഈ വർഷത്തെ ആദ്യ ഹിറ്റ് ചിത്രമാണ് രോമാഞ്ചം. ഹൊറർ കോമഡി വിഭാഗത്തിൽ ജിത്തു മാധവൻ സംവിധാനം നിർവഹിച്ച തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണം നേടിയ ചിത്രം ഒ.ടി.ടി യിൽ റിലീസിനെത്താനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. എന്നാൽ ഒ.ടി.ടി.യിൽ എത്തിയ ചിത്രത്തിൽ സിനിമയുടെ ആത്മാവ് തന്നെയായ പാട്ടുകൾ കേൾക്കാനില്ല എന്നായിരുന്നു പരാതി. വോക്കൽസ് ഇല്ലാത്ത കരോക്കെ രൂപത്തിലാണ് പാട്ടുകൾ ഡിസ്‌നി പ്ലസിൽ പ്ലേ ചെയ്യുന്നത്. സുഷിൻ ശ്യാം സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളായ ആത്മാവേ പോ, തലതെറിച്ചവർ, തുടങ്ങിയ പാട്ടുകൾ വലിയ രീതിയിൽ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു സിനിമയുടെ ആത്മാവ് തന്നെയായ ​ഗാനങ്ങൾ ഇല്ലാതെയായതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറഞ്ഞു.

ടി.വിയിൽ കണക്ട് ചെയ്യുമ്പോൾ പാട്ടുകൾ കേൾക്കാൻ കഴിയുന്നുണ്ടെന്നും മൊബൈൽ ഫോണിലാണ് ഇത്തരം സാങ്കേതിക പ്രശ്‌നങ്ങൾ കാണുന്നതെന്നും പ്രേക്ഷകർ പറയുന്നു. എന്നാൽ ഇതൊരു സാങ്കേതിക പ്രശ്‌നമാണെന്നും പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണുമെന്നും നിർമ്മാതാവായ ജോൺ പോൾ ജോർജ്ജ് ദ ക്യുവിനോട് പറഞ്ഞു

സൗബിൻ, അർജുൻ അശോകൻ എന്നിർക്കൊപ്പം സജിൻ ഗോപു, അനന്തരാമൻ, ജഗദീഷ്, എബിൻ ബിനൊ, ജോമോൻ ജോതിർ, അസിംജമാൽ, ശ്രീജിത് നായർ, അഫ്‌സൽ, സിജുസണ്ണി എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ബാംഗ്ലൂർ താമസിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കഥപറയുന്ന ചിത്രമാണ് രോമാഞ്ചം.

ജോൺപോൾ ജോർജ്ജ് പ്രൊഡക്ഷൻസും ഗുഡ് വിൽ എന്റർടെയ്ൻമെന്റും ചേർന്നൊരുക്കുന്ന ചിത്രം ജോൺപോൾ ജോർജ്ജും ഗിരീഷ് ഗംഗാധരനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ സംഗീതമൊരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. സാനു താഹിർ ഛായാഗ്രഹണമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കിരൺ ദാസാണ്. പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാനും വസ്ത്രാലങ്കാരം മസ്ഹർ ഹംസയുമാണ് നിർവ്വഹിച്ചരിക്കുന്നത്.

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

കൊട്ടാരം വീട്ടിലെ അപ്പൂട്ടന്റെ തമിഴ് റീമേക്കിൽ ഓരോ ഷോട്ടും കഴിയുമ്പോഴും ജയറാമിനെ പോലെ ആയില്ലല്ലോ എന്നായിരുന്നു എന്റെ ചിന്ത: സത്യരാജ്

SCROLL FOR NEXT