റിമ കല്ലിങ്കല്‍ 
Film News

ഞാന്‍ സഖാവിന്റെ സഖി മാത്രമല്ല, സ്വന്തമായി വ്യക്തിത്വവുമുണ്ടെന്ന് റിമ

ഫെമിനിസ്റ്റായത് കൊണ്ട് ഇപ്പോള്‍ ഇഷ്ടമല്ലെന്ന് കമന്റ് ചെയ്ത ആള്‍ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കല്‍. സഖാവിന്റെ സഖിയെ ഇഷ്ടമായിരുന്നെങ്കിലും ഫെമിനിസ്റ്റായതിനാല്‍ ഇപ്പോള്‍ ഇഷ്ടമല്ലെന്നായിരുന്നു കമന്റ്. തനിക്ക് വ്യക്തിത്വമുണ്ടെന്നും ഫെമിനിസ്റ്റായിരിക്കുക എന്നത് അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്നുമാണ് റിമ മറുപടി നല്‍കിയത്. സഖാവിന്റെ സഖി മാത്രമല്ല താനെന്നും റിമ വ്യക്തമാക്കിയിട്ടുണ്ട്.

ഇഷ്ടമായിരുന്നു സഖാവിന്റെ സഖിയെ. പക്ഷേ ഇപ്പോഴില്ല. ഫെമിനിസ്റ്റായത് കൊണ്ട് എന്നായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയുള്ള കമന്റ്.

ഞാന് സഖാവിന്റെ സഖി മാത്രമല്ല, എനിക്ക് സ്വന്തമായി വ്യക്തിത്വമുണട്്. ഫെമിനിസ്റ്റ് ആകുകയെന്നതോ അതില്‍ പ്രധാനപ്പെട്ട ഒന്നാണ് താനും എന്നായിരുന്നു റിമ മറുപടി നല്‍കിയത്.

ഫെമിനിസ്റ്റാണെന്ന് അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകള്‍ക്ക് നടി റിമ നേരത്തെയും കടുത്ത ഭാഷയില്‍ മറുപടി നല്‍കിയിട്ടുണ്ട്. ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല എന്ന കമന്റിനായിരുന്നു നേരത്തെ മറുപടി നല്‍കിയിരുന്നത്. ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ലെന്നും തങ്ങള്‍ തെരഞ്ഞെടുത്ത പങ്കാളികളെയുള്ളവെന്നും അതും ഒരാളെ വേണമെന്ന് തോന്നുമ്പോള്‍ എന്നായിരുന്നു റിമയുടെ മറുപടി.

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

SCROLL FOR NEXT