Film News

വെബ് സ്പെയ്സില്‍ അരങ്ങേറ്റം കുറിച്ച് റിമ കല്ലിങ്കല്‍; ഫ്‌ലിപ്കാര്‍ട്ടിന്റെ ‘സിന്ദഗി ഇന്‍ ഷോര്‍ട്ട്’ 19ന്

വെബ് സ്പെയ്സില്‍ അരങ്ങേറ്റം കുറിച്ച് റിമ കല്ലിങ്കല്‍; ഫ്‌ലിപ്കാര്‍ട്ടിന്റെ ‘സിന്ദഗി ഇന്‍ ഷോര്‍ട്ട്’ 19ന്

സുല്‍ത്താന സലിം, THE CUE

'സിന്ദഗി ഇന്‍ ഷോര്‍ട്ട്' എന്ന വെബ് സീരീസിലൂടെ വെബ് സ്പെയ്സില്‍ അരങ്ങേറ്റം കുറിക്കുകയാണ് നടി റിമ കല്ലിംങ്കല്‍. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ 'ഫ്‌ലിപ്കാര്‍ടിന്റെ' പുതിയ സംരംഭമായ 'ഫ്‌ലിപ്കാര്‍ട്ട് വീഡിയോ ഒറിജിനല്‍സിലാണ്' സീരീസ് സംപ്രേഷണം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിമ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചു.

വ്യത്യസ്ത കഥാപശ്ചാത്തലത്തിലുളള ഏഴു ചെറു ചിത്രങ്ങളുമായാണ് 'സിന്ദഗി ഇന്‍ ഷോര്‍ട്ട്' എത്തുന്നത്. അതില്‍ 'സണ്ണി സൈഡ് ഊപര്‍' എന്ന ഹ്രസ്വചിത്രത്തിലാണ് റിമ അഭിനയിച്ചിരിക്കുന്നത്. വിജേത കുമാര്‍ ആണ് സംവിധായിക. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് റിമ എത്തുന്നത്.

ഗൗതം ഗോവിന്ദ് ശര്‍മ്മ, പുനര്‍വാസു നായിക്, രാകേഷ് സെയിന്‍, സ്മൃതിക പാണിഗ്രഹി, താഹിറ കശ്യപ് ഖുറാന, ഡോ വിനയ് ഛവാല്‍ എന്നിവരാണ് മറ്റ് സംവിധായകര്‍. സിഖ്യ എന്റര്‍ടെയിന്‍മെന്റ് ആണ് നിര്‍മാണം. ഫെബ്രുവരി 19നാണ് സീരീസിന്റ റിലീസ്.

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

SCROLL FOR NEXT