Film News

'ഐ.വി ശശിയുടെ 'മൃ​ഗയ' റിലീസ് ആയതോടെയാണ് സുഹൃത്തുക്കളെ, അത് സംഭവിച്ചത്'; ​ത്രസിപ്പിക്കുന്ന ട്രെയ്ലറുമായി ആഷിഖ് അബുവിന്റെ 'റൈഫിൾ ക്ലബ്ബ്'

ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'റൈഫിൾ ക്ലബ്ബി'ന്റെ ട്രെയ്ലർ പുറത്തു വിട്ടു. ആക്ഷൻ രം​ഗങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും ചിത്രം എന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. ഒരു റൈഫിൾ ക്ലബിൽ നടക്കുന്ന ത്രസിപ്പിക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒ.പി.എം സിനിമാസിനു വേണ്ടി ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് കരുണാകരനും ശ്യാം പുഷ്കരനും സുഹാസും ചേർന്നാണ്. ‘മായാനദി'ക്ക് ശേഷം ആഷിഖ് അബുവും ശ്യാം പുഷ്കരനും ദിലീഷ് കരുണാകരനും റെക്സ് വിജയനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രം ഡിസംബർ 19 ന് തിയറ്ററുകളിലെത്തും

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിഷ്ണു അഗസ്ത്യ, വിനീത് കുമാർ, ഹനുമാൻകൈൻഡ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയരാഘവൻ, റാഫി, സെന്ന ഹെഗ്‌ഡെ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, നിയാസ് മുസലിയാർ, സജീവ് കുമാർ, പിരമൾ ഷായിസ്, കിരൺ പീതാംബരൻ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് റെക്സ് വിജയനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് നേടിയിട്ടുള്ളത് തിങ്ക് മ്യൂസിക്കാണ്. ആഷിഖ് അബു തന്നെയാണ് 'റൈഫിൾ ക്ലബി'ന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. അബിദ് അബുവും അഗസ്റ്റിൻ ജോർജുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. അജയൻ ചാലിശ്ശേരിയാണ് പ്രൊഡക്ഷൻ ഡിസൈനർ. വി.സാജനാണ് ചിത്രസംയോജകൻ. ശ്രീജിത്ത് ഡാൻസിറ്റിയാണ് നൃത്തസംവിധാനം. റോണക്സ് സേവ്യർ ചമയവും മഷർ ഹംസ വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധായകൻ.

കിഷോര്‍ പുറക്കാട്ടിരി പ്രൊഡക്ഷന്‍ കണ്‍ട്രോളറും അര്‍ജുന്‍ കല്ലിങ്കൽ അക്ഷയൻ നിശ്ചല ഛായാഗ്രഹണവും നിർവഹിക്കുന്നു. ഡാൻ ജോസാണ് സൗണ്ട് മിക്സിംഗ് നിക്സൺ ജോർജ് സൗണ്ട് ഡിസൈൻ. അനീഷ് കുട്ടിയാണ് വി. എഫ്. എക്സ് ഡയറക്ടർ, ഡി. ഐ കളറിസ്റ്റ് രമേഷ് സി പി. ട്രെയിലർ മ്യൂസിക്ക് ചെയ്തിരിക്കുന്നത് 6091-ഉം അരുൺ സുരദയും ചേർന്നാണ്. ഓൾഡ് മങ്ക്സിന്റേതാണ് പബ്ലിസിറ്റി ഡിസൈൻ. എ.എസ് ദിനേശും ആതിര ദിൽജിത്തുമാണ് പി.ആര്‍.ഒ. മാർക്കറ്റിംഗും കമ്മ്യൂണിക്കേഷൻസും നിർവഹിക്കുന്നത് ഡോ.സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ).

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT