ബോക്സ് ഓഫീസിൽ തിളക്കം തീർത്ത് ആസിഫ് അലി, അനശ്വര രാജൻ സിനിമ രേഖാചിത്രം. പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. മലയാള സിനിമയിൽ അപൂർവ്വമായ ആൾട്ടർനേറ്റീവ് ഹിസ്റ്ററി എന്ന ഴോണറിൽ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ ആണ്. മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുന്ന ചിത്രം ഓപ്പണിംഗ് ദിനത്തിൽ തന്നെ ബോക്സ് ഓഫീസിൽ നിന്നും നേടിയത് 1.9 കോടി രൂപയാണെന്നാണ് ട്രാക്കര്‍മാരായ സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാം ദിനം ഇത് 2.2 കോടി രൂപയായി വർധിച്ചിട്ടുണ്ട്. മൂന്നാം ദിവസം 3.25 കോടി രൂപയാണ് രേഖാചിത്രം നേടിയത്. മൂന്ന് ദിവസം കൊണ്ട് ആഭ്യന്തര ബോക്സ് ഓഫീസിൽ നിന്ന് 7.35 കോടി രൂപയാണ് ഇതുവരെ രേഖാചിത്രം നേടിയിരിക്കുന്നത്.
സാക്നില്‍കിന്റെ തന്നെ കണക്ക് പ്രകാരം ചിത്രം ഇതിനകം നേടിയ വിദേശ കളക്ഷന്‍ 5.25 കോടിയാണ്. ഇതോടെ ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 10 കോടി പിന്നിട്ടിരിക്കുകയാണ്. കിഷ്കിന്ധാ കാണ്ഡം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ആസിഫ് അലി ചിത്രമാണ് രേഖാചിത്രം 2025 ലെ ആസിഫ് അലിയുടെ ആദ്യത്തെ ചിത്രം കൂടിയാണ് ഇത്. തിയറ്ററുകളിൽ ചിത്രത്തിന് എക്സ്ട്രാ ഷോകളും കൂടി ആരംഭിച്ചിട്ടുള്ളതിനാൽ ഞായറാഴ്ച ചിത്രം കൂടുതൽ കളക്ഷൻ നേടുമെന്നാണ് അനുമാനം.
കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമിച്ചിരിക്കുന്നത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടി നേടിയ സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസേഴ്സ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.