Film News

'ഇടിച്ച് നേടി ആർ ഡി എക്സ്' ; ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 80 കോടി

ആഗോള ബോക്സ് ഓഫീസിൽ നിന്നും 80 കോടി നേടി ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് പ്രധാന വേഷങ്ങളിൽ എത്തിയ ആക്ഷൻ ചിത്രം ആർ ഡി എക്സ്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം കേരളത്തിൽ നിന്നും മാത്രം അൻപത് കോടിയിലേറെയാണ് നേടിയത്. ഒരു മുഴുനീള ആക്ഷൻ എന്റെർറ്റൈനറായി ഒരുങ്ങിയ ചിത്രം നിർമിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റെർസിന്റെ ബാനറിൽ സോഫിയ പോൾ ആണ്. ഓഗസ്റ്റ് 25 ന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്.

ആർ ഡി എക്സിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. ലാല്‍, മഹിമ നമ്പ്യാര്‍, ഷമ്മി തിലകന്‍, മാല പാര്‍വതി, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമല്‍ഹാസന്‍ ചിത്രമായ 'വിക്രത്തിനു' ആക്ഷന്‍ ചെയ്ത അന്‍പറിവാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

കൈതി, വിക്രം വേദ തുടങ്ങി നിരവധി തമിഴ് സിനിമള്‍ക്ക് സംഗീതം നല്‍കിയ സാം.സി.എസ് ആണ് ആര്‍.ഡി.എക്‌സിന് സംഗീതം നിര്‍വഹിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് വരികള്‍, അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും റിച്ചാര്‍ഡ് കെവിന്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. എഡിറ്റർ - ചമൻ ചാക്കോ കലാസംവിധാനം - പ്രശാന്ത് മാധവ്. കോസ്റ്റ്യും - ഡിസൈന്‍ - ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - വിശാഖ്. നിര്‍മ്മാണ നിര്‍വ്വഹണം - ജാവേദ് ചെമ്പ്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT