Film News

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

'പുഴു'വിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. പുഴു പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രമായിരിക്കില്ല ഇത് എന്ന് പറയുകയാണ് റത്തീന. എന്നാൽ സാമൂഹിക പ്രസകതമായ കാര്യങ്ങൾ ഈ ചിത്രത്തിലും ഉണ്ടാകുമെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ റത്തീന വ്യക്തമാക്കി.

'പുഴുവിന് ശേഷം വരുന്ന സിനിമയെന്ന നിലയിൽ പാതിരാത്രിയ്ക്ക് തീർച്ചയായും ഒരു ബൂസ്റ്റുണ്ട്. എന്നാൽ അതേസമയം, ആ പ്രതീക്ഷകൾ ഒരു വലിയ ചലഞ്ചുമാണ്. ഇത് പുഴു പോലെ ശക്തമായ രാഷ്ട്രീയ സിനിമയല്ല. എന്നാൽ, ഒരു സിനിമ ചെയ്യുമ്പോൾ അതിൽ സോഷ്യൽ റെലവൻസ് ഏതെങ്കിലും രീതിയിൽ വരാതിരിക്കില്ല. അത് ചിലപ്പോൾ മനപ്പൂർവം ആവണമെന്നില്ല,' റത്തീന പറഞ്ഞു.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നവ്യ നായർ, സൗബിൻ ഷാഹിർ, സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 'ഒരുത്തീ' എന്ന ചിത്രത്തിനുശേഷം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രം കൂടിയാണിത്. ഇലവീഴാ പൂഞ്ചിറയ്ക്കു ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രമാണ് പാതിരാത്രി.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷെഹനാദ് ജലാലാണ്. സംഗീതസംവിധാനം നിർവഹിക്കുന്നത് ജേക്‌സ് ബിജോയുമാണ്‌. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചിത്രസംയോജനം ശ്രീജിത്ത് സാരംഗ്.പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണന്‍, ചിത്രസംയോജനം: ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം:ധന്യ ബാലകൃഷ്ണൻ, സംഘട്ടനം: പിസി സ്റ്റണ്ട്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജിത്ത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ: സിബിൻ രാജ്, സ്റ്റില്‍സ്: നവീന്‍ മുരളി, പരസ്യകല: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

നാടോടിക്കഥ പോലൊരു സിനിമ, ഇതൊരു നല്ല എന്റർടെയ്നറായിരിക്കും: നൈറ്റ് റൈഡേഴ്‌സ് സ്ക്രിപ്പ്റ്റ് റൈറ്റേഴ്‌സ് അഭിമുഖം

ഇത്തരം സിനിമകൾ വിജയിക്കും എന്ന ധൈര്യം നൽകിയ ചിത്രമാണ് ലോക, അതിന് ദുൽഖറിനെ അഭിനന്ദിക്കണം: ഷെയ്ൻ നിഗം

ഇന്ത്യയിൽ നിന്ന് ഗാസയിലേക്ക് എങ്ങനെ സഹായമെത്തിക്കാം | ശ്രീരശ്മി അഭിമുഖം

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

SCROLL FOR NEXT