Film News

'കുറച്ച് കാലം കഴിയുമ്പോ താനേ തപ്പി വന്നോളും'; വീണ്ടുമൊരു ക്യാമ്പസ് പ്രണയ കഥയുയമായി ഫോർ ഇയേഴ്സ് ട്രെയിലർ

ക്യാമ്പസ് പ്രണയവും, വിരഹവും, കൂടിച്ചേരലുകളും പ്രമേയമാക്കി രഞ്ജിത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഫോർ ഇയേഴ്‌സിന്റെ ട്രെയിലർ പുറത്തിറങ്ങി. സർജനോ ഖാലിദ്, പ്രിയ പ്രകാശ് വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ട്രെയിലർ മമ്മൂട്ടിയും പൃഥ്വിരാജും ഔദ്യോഗിക ഫേസ്ബുക് പേജുകളിലൂടെയാണ് പുറത്തുവിട്ടത്. ചിത്രം നവംബർ 25 ന് തിയേറ്ററുകളിൽ എത്തും.

ജയസൂര്യയെ നായകനാക്കി അവതരിപ്പിച്ച സണ്ണി എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കർ ഒരുക്കുന്ന സിനിമയാണ് ഫോർ ഫ്രണ്ട്സ്. ഒരു ക്യാമ്പസ്സിലെക്ക് തിരിച്ചെത്തുന്ന രണ്ടുപേർ അവരുടെ ക്യാമ്പസ് പ്രണയത്തെ തിരിച്ചെടുക്കാൻ ശ്രമിക്കുന്നതും, പ്രണയത്തിലുണ്ടാവുന്ന തകർച്ചയും രണ്ടു കാലഘട്ടത്തിലായി അവതരിപ്പിക്കുകയാണ് ഫോർ ഇയേഴ്സ്. ഒരു പ്രണയത്തിൽ നിന്നും പുറത്ത് കടക്കാനുള്ള ശ്രമത്തോടൊപ്പം എങ്ങനെ തിരികെ അതിലേക്ക് തന്നെ വന്നുചേരുന്നു തുടങ്ങിയ കഥാസന്ദർഭങ്ങളാണ് ട്രെയിലറിൽ വ്യക്തമാവുന്നത്. കോബ്ര എന്ന തമിഴ് ചിത്രത്തിന് ശേഷം സർജ്ജനോ ഖാലിദ് നായക വേഷത്തിലെത്തുന്ന സിനിമ കൂടിയാണിത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സാലു കെ തോമസാണ്. സാന്ദ്ര മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് ​​മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ എന്നിവർ ചേർന്നൊരുക്കിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശങ്കർ ശർമ്മയാണ്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിലെത്തുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് സംഗീത് പ്രതാപാണ്.

സൗണ്ട് ഡിസൈനും ഫൈനൽ മിക്സും തപസ് നായക് നിർവ്വഹിക്കുന്നു. മേക്കപ്പ് - റോണക്സ് സേവ്യറും വസ്ത്രാലങ്കാരം രമ്യ സുരേഷുമാണ്. കലാ സംവിധാനം സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ എന്നിവരാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈ മാസം ഒന്നാം തീയതി കോതമംഗലം മാർ അസ്ത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ 10000 വിദ്യാർഥികളുടെ ഫേസ്ബുക് അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടിരുന്നു.

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT